1964 മുതല്‍ 1976 വരെ ഓസീസിനായി തിളങ്ങി. മരണം 83ാം വയസില്‍

 Ian Redpath dies
ഇയാന്‍ റെഡ്പാത്Source by : എക്സ്
Last Updated :1 December 2024, 3:29 pm IST

News Now

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഇയാന്‍ റെഡ്പാത് അന്തരിച്ചു. അദ്ദേഹത്തിന് 83 വയസായിരുന്നു. 1964 മുതല്‍ 1976 വരെ ഓസീസിനായി തിളങ്ങിയ താരമാണ് ഇയാന്‍ റെഡ്പാത്.

ഓസ്‌ട്രേലിയക്കായി 66 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. 5 ഏകദിന മത്സരങ്ങളും.

അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ തന്നെ ഇയാന്‍ ശ്രദ്ധേയനായിരുന്നു. 1964ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ അദ്ദേഹത്തിനു 3 റണ്‍സില്‍ സെഞ്ച്വറി നഷ്ടമായി. അരങ്ങേറ്റ പോരില്‍ 97 റണ്‍സാണ് ഇയാന്‍ കണ്ടെത്തിയത്.

എന്നാല്‍ പിന്നീട് 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ടെസ്റ്റിലെ ആദ്യ സെഞ്ച്വറി കണ്ടെത്തിയത്. ഗാരി സോബേഴ്‌സും വെസ് ഹാളുമടങ്ങിയ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ 132 റണ്‍സടിച്ചാണ് കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്.

ടെസ്റ്റില്‍ 4,737 റണ്‍സ് നേടി. എട്ട് സെഞ്ച്വറികളുമുണ്ട്. ഇംഗ്ലണ്ടിനെതിരെ 1970ല്‍ പെര്‍ത്തില്‍ നേടിയ 171 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഹെല്‍മറ്റ് ധരിച്ച് ബാറ്റര്‍മാര്‍ കളിക്കുന്നതിനു മുന്‍പുള്ള കാലഘട്ടത്തില്‍ ക്രിക്കറ്റ് കളിച്ച ഇയാന്റെ സാങ്കേതിക ഭദ്രത അന്ന് പ്രസിദ്ധമായിരുന്നു. അത്തരമൊരു കാലത്ത് സൂക്ഷ്മമായി പന്തിനെ വിലയിരുത്തി ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇയാന്‍ കണിശത കാട്ടിയിരുന്നു.

ഇയാന്‍, ക്രെയ്ഗ് ചാപ്പല്‍മാരുടെ കാലത്ത് ഇരുവരുടേയും സഹ നായകനായും ഇയാന്‍ റെഡ്പാത് ഓസീസിനായി ഇറങ്ങിയിട്ടുണ്ട്. 2023ല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അദ്ദേഹത്തെ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തി ആദരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates