മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ലോറ ഹാരിസ്

Laura Harris smacks joint fastest Women's T20 fifty
Laura HarrisSource by : x
Last Updated :29 December 2025, 9:32 am IST

News Now

അലെക്‌സാന്ദ്ര: വനിതാ ടി20യിലെ അതിവേഗ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡിനു പുതിയൊരു അവകാശി കൂടി. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഓസ്‌ട്രേലിയയുടെ ലോറ ഹാരിസാണ് റെക്കോര്‍ഡിനൊപ്പമെത്തിയത്.

15 പന്തുകളില്‍ 50 അടിച്ചാണ് താരത്തിന്റെ താരത്തിന്റെ നേട്ടം. 2022ല്‍ വാര്‍വിക്‌ഷെയര്‍ താരം മേരി കെല്ലി 15 പന്തില്‍ 50 തികച്ചിരുന്നു.

ന്യൂസിലന്‍ഡിലെ ആഭ്യന്തര പോരാട്ടമായ വനിതാ സൂപ്പര്‍ സ്മാഷ് മത്സരത്തിലാണ് ഓസീസ് താരത്തിന്റെ റെക്കോര്‍ഡ് ബാറ്റിങ്. ഒട്ടാ​ഗോ സ്പാർക്സ് വനിതാ ടീം താരമായ ലോറ കാൻഡർബെറി മജീഷ്യൻസ് വനിതകള്‍ക്കെതിരെയാണ് മിന്നും ബാറ്റിങ് പുറത്തെടുത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാന്‍ഡര്‍ബെറി നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് കണ്ടെത്തിയത്. ഒട്ടാഗോ ലോറയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെറും 14.5 ഓവറില്‍ 146 അടിച്ച് ജയം സ്വന്തമാക്കി.

നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാനെത്തിയ ലോറ 6 ഫോറും 4 സിക്‌സും സഹിതമാണ് അതിവേഗം അര്‍ധ ശതകത്തിലെത്തിയത്. താരം 17 പന്തില്‍ 52 റണ്‍സുമായി പുറത്തായി. മാന്‍ ഓഫ് ദി മാച്ചും ലോറയാണ്. നേരത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ട് സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് ലോറ ഹാരിസ്.

Summary

Former Delhi Capitals batter Laura Harris smashed a joint-fastest 15 ball fifty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates