
'വസിം അക്രത്തിനൊപ്പം, ബുംറ കംപ്ലീറ്റ് പേസര്‍'
വസിം അക്രത്തിനോടു ചേര്‍ത്തു വച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ എല്‍ ബാലാജി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പേസ് സെന്സേഷന് ജസ്പ്രിത് ബുംറയെ പാകിസ്ഥാന് ഇതിഹാസം വസിം അക്രത്തിനോടു ചേര്‍ത്തു വച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ എല്‍ ബാലാജി. പാക് പേസ് ഇതിഹാസം വസിം അക്രം കഴിഞ്ഞാല്‍ ഏഷ്യ കണ്ട ഏറ്റവും മികച്ച പേസര്‍ ബുംറയാണെന്നു ബാലാജി പറയുന്നു.
'വസിം ഭായാണ് മുന്നില്‍ തര്‍ക്കമില്ല. എന്നാല്‍ ഇരുവരും തമ്മില്‍ ധാരാളം സാമ്യമുണ്ട്. ഇരുവര്‍ക്കും അധികം റണ്‍ അപ്പില്ല. അതില്‍ നിന്നു അവര്‍ക്ക് ഒന്നും ആവശ്യമില്ല. കൃത്യത, യോര്‍ക്കര്‍, പേസിന്റെ വേഗതയിലും ആംഗിളിലും വരുത്തുന്ന മാറ്റങ്ങള്‍ എല്ലാം അവര്‍ സ്വന്തം കൈത്തണ്ടയില്‍ നിന്നാണ് സൃഷ്ടിച്ചെടുക്കുന്നത്. റണ്‍ അപ്പിലൂടെയല്ല.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'പിച്ചും സാഹചര്യങ്ങളുമൊന്നും ഇരുവര്‍ക്കും മുഖ്യമല്ല. ഒരു സാധ്യതയുമില്ലാത്ത പിച്ചില്‍ പോലും അധികമായി എന്തെങ്കിലും കൊണ്ടുവരാനുള്ള മികവും ഒരുപോലെ.'
'ഒരു കാലഘട്ടത്തില്‍ അക്രമായിരുന്നു മികവിന്റെ പാരമ്യത്തില്‍. ടി20 ലോകകപ്പില്‍ ഇന്ത്യയെ ഒറ്റയ്ക്ക് കിരീടത്തിലേക്ക് നയിച്ചാല്‍ ഇനി വരുന്ന നാളുകളില്‍ സമാനമായ മഹത്വത്തിലേക്ക് ബുംറയ്ക്കുമെത്താം'- ബാലാജി വക്തമാക്കി.
WHAT TO READ NEXT

ദയനീയം ഉഗാണ്ട; നാണക്കേടിന്റെ റെക്കോര്‍ഡ് ഭാരവും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍



