
News Now
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
മുംബൈ: ഡല്ഹി ക്യാപിറ്റല്സ് ക്യാംപില് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഓസീസ് ഓള്റൗണ്ടര് മിച്ചല് മാര്ഷ്, സപ്പോര്ട്ട് സ്റ്റാഫിലെ രണ്ട് പേര് ഉള്പ്പെടെ മൂന്ന് പേര്ക്കാണ് ഇപ്പോള് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫിസിയോ പാട്രിക്കിന് നേരക്കെ കോവിഡ് പോസിറ്റീവായിരുന്നു.
കോവിഡ് പോസിറ്റീവായതോടെ മിച്ചല് മാര്ഷിനെ ആശുപത്രിയിലേക്ക് മാറ്റി. ഡല്ഹി ക്യാംപില് മൂന്ന് പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ച നടക്കേണ്ട ഡല്ഹി-പഞ്ചാബ് മത്സരം അനിശ്ചിതത്വത്തിലായി.
OFFICIAL STATEMENT:
â Delhi Capitals (@DelhiCapitals) April 18, 2022
Delhi Capitals all-rounder Mitchell Marsh has tested positive for COVID-19, following which he has been admitted to a hospital. The Delhi Capitals medical team is closely monitoring Marshâs condition. pic.twitter.com/lvatopJtcV
നേരിയ പനി ഉള്പ്പെടെയുള്ള ലക്ഷണങ്ങളാണ് മാര്ഷിനുണ്ടായത്. ആദ്യം നടത്തിയ ആര്ടിപിസിആര് പരിശോധനയില് നെഗറ്റീവ് ഫലം വന്നു. എന്നാല് വൈകുന്നേരത്തോടെ വന്ന മാര്ഷ് ഉള്പ്പെടെയുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി.
സ്ക്വാഡില് 12 കളിക്കാര് ലഭ്യമാണെങ്കില് മത്സരം മാറ്റിവെക്കില്ല
മിച്ചല് മാര്ഷിന്റെ ആരോഗ്യ നില മെഡിക്കല് സംഘം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ക്യാംപില് കോവിഡ് കേസ് റിപ്പോര്ട്ട് ചെയ്തതോടെ ഡല്ഹിയുടെ കളിക്കാരും സപ്പോര്ട്ട് സ്റ്റാഫും റൂം ക്വാറന്റൈനിലാണ്. ചൊവ്വാഴ്ച രാവിലെയോടെ വരുന്ന പരിശോധനാ ഫലത്തില് കൂടുതല് പേര്ക്ക് പോസിറ്റീവ് ഫലം വന്നാല് പഞ്ചാബിന് എതിരായ മത്സരം മാറ്റി വെക്കേണ്ടതായി വരും.
സ്ക്വാഡില് 7 ഇന്ത്യന് താരങ്ങള് ഉള്പ്പെടെ 12 പേര് ലഭ്യമാണ് എങ്കില് മത്സരം മാറ്റേണ്ടതില്ല എന്നാണ് ഐപിഎല് ചട്ടം. 12 കളിക്കാര് ലഭ്യമല്ലെങ്കില് ഐപിഎല് ടെക്നിക്കല് കമ്മറ്റി മത്സരം മാറ്റി വെക്കണമോ വേണ്ടയോ എന്നതില് അന്തിമ തീരുമാനം എടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


