നാലാം ടി20 ഇന്ന്; ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര, രാഹുലിനേയും ചഹറിനേയും വെട്ടിയേക്കും

പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തിയാവും ഇന്ത്യ ഇറങ്ങുക

വിരാട് കോഹ്‌ലി, മോര്‍ഗന്‍/ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:41 am IST

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. 2-1ന് മുന്‍പില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. 

പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തിയാവും ഇന്ത്യ ഇറങ്ങുക. തുടരെ മൂന്ന് ടി20യിലും പരാജയപ്പെട്ട കെ എല്‍ രാഹുലിനെ കോഹ്‌ലിയും, ബാറ്റിങ് കോച്ച് വിക്രം റാത്തോറും പിന്തുണച്ചിരുന്നു. ഇത് വ്യക്തമാക്കുന്നത് നാലാം ടി20യിലും രാഹുല്‍ ഇറങ്ങുമെന്നാണ്. 

രാഹുലിനെ മാറ്റി നിര്‍ത്തിയാല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണിങ്ങിലേക്ക് എത്തും. കോഹ്‌ലി മൂന്നാം സ്ഥാനത്തേക്ക് തിരികെ എത്തിയേക്കും. സൂര്യകുമാര്‍ യാദവ് പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്താനാണ് സാധ്യത. 

തന്റെ രണ്ടാമത്തെ മത്സരത്തില്‍ ഇഷന്‍ കിഷന്‍ പരാജയപ്പെട്ടെങ്കിലും പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ അത് വിമര്‍ശനങ്ങള്‍ക്കിടയാക്കാം. സൂര്യകുമാര്‍ യാദവിനെ മൂന്നാം ടി20യില്‍ കളിപ്പിക്കാതിരുന്നതിനെ ചോദ്യം ചെയ്ത് ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. 

ബൗളിങ്ങിലേക്ക് എത്തുമ്പോള്‍ ചഹലിന് പകരം അക്‌സര്‍ പട്ടേല്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്. വാഷിങ്ടണ്‍ സുന്ദറും, ശര്‍ദുല്‍ താക്കൂറും പ്ലേയിങ് ഇലവനില്‍ തുടരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now