
ശിഖര്‍ ധവാന് മുതല്‍ സഞ്ജു സാംസണ് വരെ; ഏഷ്യാ കപ്പ് ടീമില്‍ ഇടം നേടാനാവാതെ പോയവര്‍
സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ അസാന്നിധ്യവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നു
ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ വിരാട് കോഹ് ലിയുടെ തിരിച്ചുവരവാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ അസാന്നിധ്യവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നു. ഏഷ്യാ കപ്പ് ടീമില്‍ ഇടം നേടാനാവാതെ പോയവരില്‍ ആറ് പ്രധാന താരങ്ങളുണ്ട്.
ശിഖര്‍ ധവാന്, സഞ്ജു സാംസണ്, ഇഷാന് കിഷന്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് ക്രിക്കറ്റ് ലോകത്ത് കൂടുതല്‍ ചര്‍ച്ചയാവുന്നത്. വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍ എന്നീ താരങ്ങള്‍ മടങ്ങി എത്തിയതോടെയാണ് സഞ്ജുവിന് ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം നേടാനാവാതെ പോയത്.
ബുമ്രയ്ക്കും ഹര്‍ഷല്‍ പട്ടേലിനും പരിക്കേറ്റതിനാല്‍ മുഹമ്മദ് സിറാജ് ഇന്ത്യയുടെ ഏഷ്യാ കപ്പ് സംഘത്തില്‍ ഇടം നേടുമെന്ന വിലയിരുത്തലുകളും ശക്തമായിരുന്നു. എന്നാല്‍ മറ്റ് മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെയാണ് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ.
ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസിന് പരമ്പരകളില്‍ മികവ് കാണിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇഷാന് കിഷനും തിരിച്ചടി നേരിട്ടത്. കെ എല്‍ രാഹുല്‍ മടങ്ങി വരുന്നതോടെ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് വ്യക്തമാണ്. ഐപിഎല്ലില്‍ 400ന് മുകളില്‍ സ്കോര്‍ നേടിയിട്ടും ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് എത്താന്‍ ധവാന് കഴിയുന്നില്ല. വിന്‍ഡിസിന് എതിരായ ഏകദിനത്തിലും ധവാന് റണ്‍സ് സ്കോര്‍ ചെയ്തിരുന്നു.
It's clear now that Md Shami is not in the scheme of things for the T20 World Cup. Exactly why you wouldn't want an experienced, prolific wicket-taker in your team for a marquee event is beyond me.
â Nikhil Naz (@NikhilNaz) August 8, 2022
'You can't stop watching Sanju Samson because he bats so beautifully' #SanjuSamson #sanju #AsiaCup2022 pic.twitter.com/mPzCv2jyJ7
â madan Parmar Nimboda (@MParmars) August 8, 2022
Sanju Samson has just played 15 t20i matches but the fanbase he has is unreal pic.twitter.com/LvnTCfKLGk
â Just Butter (@ItzButter63) August 8, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം



