
'പഹല്‍ഗാമില്‍ സംഭവിച്ചത് മറക്കരുത്'; ഇന്ത്യന്‍ താരങ്ങള്‍ക്ക് ആ നിര്‍ദേശം നല്‍കിയത് ഗംഭീര്‍, റിപ്പോര്‍ട്ട്
പാക് താരങ്ങള്‍ക്ക് കൈകൊടുക്കരുതെന്ന ഗംഭീറിന്റെ നിര്‍ദേശം താരങ്ങള്‍ ഇത് അതേപടി അനുസരിക്കുകയും ചെയ്തു

ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യ- പാകിസ്ഥാന് മത്സരങ്ങള്‍ക്ക് എതിര്‍പ്പ് ശക്തമായ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടെന്ന് നിര്‍ദേശം നല്‍കിയത് പരിശീലകന് ഗൗതം ഗംഭീറെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനുമായുള്ള മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗംഭീര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മത്സരശേഷം പാക് താരങ്ങള്‍ക്ക് കൈകൊടുക്കരുതെന്ന ഗംഭീറിന്റെ നിര്‍ദേശം താരങ്ങള്‍ ഇത് അതേപടി അനുസരിക്കുകയും ചെയ്തു. പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തുനിന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. കൈകൊടുക്കരുതെന്ന് നിര്‍ദേശത്തിന് പുറമേ മറ്റുചില നിര്‍ദേശങ്ങളും ഗംഭീര്‍ നല്‍കിയിരുന്നു.താരങ്ങളുമായി വാക്പോരില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും ഗംഭീര്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറയ്ക്കുക, അനാവശ്യ ചര്‍ച്ചകള്‍ക്ക് ചെവി കൊടുക്കുന്നത് നിര്‍ത്തുക. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതാണ് നിങ്ങളുടെ ജോലി. പഹല്‍ഗാമില്‍ സംഭവിച്ചത് മറക്കരുത്. ഹസ്തദാനം ചെയ്യരുത്, അവരുമായി ഇടപഴകരുത്. കളത്തിലിറങ്ങുക, നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക, ഇന്ത്യയ്ക്കായി വിജയിക്കുക.- ഗംഭീര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

എണ്ണകൾ പലതുണ്ടെങ്കിലും, ഹൃദയത്തിന് ഏത് എണ്ണയാണ് നല്ലത്?

Summary
Gautam Gambhir Behind No Handshake Against Pakistan report
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍


