
'ഇതിഹാസങ്ങള്‍ക്ക് പകരക്കാരന്‍, ഗില്‍ 'ഫാബ് ഫോറില്‍' ഇടം നേടാന്‍ യോഗ്യന്‍'; പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് താരം
വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെയാണ് ക്രിക്കറ്റ് ലോകത്തെ ഫാബ് ഫോറെന്ന് വിശേഷിപ്പിച്ചിരുന്നത്

ലണ്ടന്‍: ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലിന് ലോകക്രിക്കറ്റിലെ 'ഫാബ് ഫോറി'ല്‍ സ്ഥാനം കണ്ടെത്താന്‍ കഴിയുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് രാംപ്രകാശ്. ഗില്ലിന്റെ എനര്‍ജി, കഴിവ്, റണ്‍സ് നേടാനുള്ള വിശപ്പ് എന്നിവ ചൂണ്ടിക്കാണിച്ചാണ് മാര്‍ക്ക് രാംപ്രകാശിന്റെ പ്രശംസ.
വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെയാണ് ക്രിക്കറ്റ് ലോകത്തെ ഫാബ് ഫോറെന്ന് വിശേഷിപ്പിച്ചിരുന്നത്. ഈ യുഗം അവസാനിക്കാനിരിക്കെയാണ് മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ പ്രതികരണം. ബര്‍മിങ്ഹാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലായി ഗില്‍ 269,161 ഉം റണ്‍സ് നേടി തിളങ്ങിയ ഗില്‍, ലീഡ്സില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 147,8 എന്നിങ്ങനെയുള്ള സ്‌കോറുകള്‍ നേടിയിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ട് ടെസ്റ്റുകളില്‍ നിന്ന് താരം ആകെ 585 റണ്‍സ് നേടിയിട്ടുണ്ട്.
'റണ്‍സ് നേടുന്നതില്‍ മാത്രമല്ല, ഒരു യുവ ടീമിന്റെ പുതിയ ക്യാപ്റ്റനെന്ന നിലയില്‍ ഒരു മാതൃക കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു, താരത്തിന്റെ എനര്‍ജി, കഴിവ്, റണ്‍സ് നേടാനുള്ള വിശപ്പ് എന്നവയാണ് കാണുന്നത്. വിരാട് കോഹ്ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരടങ്ങുന്ന ഫാബ് ഫോര്‍ കാലഘട്ടത്തിന്റെ അവസാനത്തിലേക്ക് നമ്മള്‍ അടുക്കുകയാണ്, ഈ ചുമതല ഏറ്റെടുക്കാന്‍ കഴിയുന്ന താരങ്ങള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും' അദ്ദേഹം പറഞ്ഞു. ഗില്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നു, മികച്ച രീതിയില്‍ പൊരുത്തപ്പെടാന്‍ കഴിവുള്ള താരമാണ്. അതുകൊണ്ട് തന്നെ ഫാബ് ഫോര്‍ പദവിയിലിരിക്കാന്‍ കഴിവുള്ള താരമാണ് ഗില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റന്‍സി ഒരു കളിക്കാരന്റെ ഫോമിനെ ദോഷകരമായി ബാധിച്ചേക്കാം, പക്ഷേ അത് ഗില്ലിന് ശ്രദ്ധ കേന്ദ്രീകരിച്ചതായി തോന്നുന്നു, കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്ന് ടെസ്റ്റ് സ്‌കോറുകള്‍ നേടിയിട്ടുണ്ട്. ഗില്ലിന്റെ പ്രകടനത്തെ ക്യാപ്റ്റന്‍സി ബാധിക്കുന്നതിനുപകരം, പക്ഷെ ഗില്ലിനെ സംബന്ധിച്ച് ഇത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചു. സുനില്‍ ഗവാസ്‌കറിന് ശേഷം ഒറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗില്ലെന്നും രാംപ്രകാശ് പറഞ്ഞു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Gill has shown he can fill the boots of 'Fab Four' of world cricket: Ramprakash
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'അവരുടെ തൊലിക്കടിയിലെ കൊഴുപ്പില്‍ നിങ്ങളുടെ എന്താണ് എടുത്ത് വച്ചിരിക്കുന്നത്'; തുറന്നടിച്ച് ജുവല്‍ മേരി

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം


