'അവരുടെ തൊലിക്കടിയിലെ കൊഴുപ്പില്‍ നിങ്ങളുടെ എന്താണ് എടുത്ത് വച്ചിരിക്കുന്നത്'; തുറന്നടിച്ച് ജുവല്‍ മേരി

എവിടുന്നാണ് ആ ധൈര്യമുണ്ടാകുന്നത്?

Jewel Mary
Jewel Mary
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :30 സെപ്റ്റംബർ 2026, 11:59 am IST

ബോഡി ഷെയ്മിങിനെതിരെ നടിയും അവതാരകയുമായ ജുവല്‍ മേരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ജുവല്‍ മേരിയുടെ പ്രതികരണം. തന്റെ ശരീരത്തെക്കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് ജുവല്‍ മേരി മുന്നറിയിപ്പ് നല്‍കുന്നത്. ആ വാക്കുകളിലേക്ക്:

''എന്തുകൊണ്ടാണ് മനുഷ്യര്‍ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ആകുലപ്പെടുന്നത്. വേറെ ആളുകളുടെ തൊലിക്കടിയിലെ കൊഴുപ്പില്‍ നിങ്ങളുടെ എന്താണ് എടുത്ത് വച്ചിരിക്കുന്നത്? എന്നെ കാണുന്ന എത്ര മനുഷ്യരാണ് ഇത് കാഷ്വലി പരാമര്‍ശിക്കുന്നത്. ശരീരം നോക്കാറില്ലല്ലേ, അത് വണ്ണം വച്ചത് കണ്ടപ്പോള്‍ മനസിലായി. നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം മനസിലാകും. പക്ഷെ അത് എന്റെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം നില്‍ക്ക് തരുന്നില്ല. എന്റെ ശരീരമാണ്. അത് എന്റെ സ്‌പേസാണ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

എവിടുന്നാണ് ആ ധൈര്യമുണ്ടാകുന്നത്? നമ്മള്‍ എത്ര സ്ത്രീകളെയാണ്, കുട്ടികളെയാണ്, മനുഷ്യരെയാണ് നിറത്തിന്റെ പേരില്‍, വണ്ണത്തിന്റെ പേരില്‍ അവരുടെ ജീവിതത്തിന്റെ നിലനില്‍പ്പു തന്നെ നശിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചുകളയുന്നത്. ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ. അതെന്താ, വണ്ണമുള്ള മനുഷ്യര്‍ക്ക്, വണ്ണമില്ലാത്ത മനുഷ്യര്‍ക്ക്, തൊലി ഇത്തിരി ഇരുണ്ട് പോയ മനുഷ്യര്‍ക്ക്, മുഖക്കുരുവുള്ള മനുഷ്യര്‍ക്ക്, പല്ല് ഇത്തിരി പൊന്തിയ മനുഷ്യര്‍ക്ക് ഒന്നും ജീവിക്കണ്ടേ? ഇവര്‍ക്കൊന്നും അവസരങ്ങള്‍ വേണ്ടേ?

തൊലിപ്പുറത്തും, ഈ പറയുന്ന കാര്യങ്ങളിലുമാണോ ഒരാളുടെ കഴിവിരിക്കുന്നത്? അല്ല. കഴിവ് അവരുടെ ഉള്ളില്‍ നിന്നും വരുന്നതാണ്. അവര്‍ നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുന്നതിലാണ് കഴിവ്, അവര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രെഡ്യൂസ് ചെയ്യുന്നതിലാണ് കഴിവ്, നിങ്ങള്‍ക്ക് വേണ്ടി എങ്ങനെ ക്രിയേറ്റ് ചെയ്യുന്നുവെന്നതിലാണ് കഴിവ്. കുറച്ച് ബഹുമാനം ആകാം. ഒരു മനുഷ്യന്റെ വില എന്താണെന്ന് അറിയൂ. അത് അവരുടെ തൊലിയുടെ അകത്തിരിക്കുന്ന കൊഴുപ്പിലല്ല. അത് മനസിലാക്കുക. നിങ്ങളെക്കൊണ്ട് ഞാന്‍ മടുത്തു. ഇനി എന്നോട് ഈ കഥ പറയാന്‍ വരുന്നവരോട് എനിക്ക് തിരിച്ച് പറയാനുണ്ടാകും''.

News Now

Summary

Jewel Mary lashes out at bodyshaming remarks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics