
ഒറ്റയേറ്... സ്റ്റംപ് രണ്ട് കഷ്ണം! ഹര്‍ദ്ദികിന്റെ ബുള്ളറ്റ് ത്രോ; സഞ്ജു റണ്ണൗട്ട് (വീഡിയോ)
ബാറ്റിങിന് ഇറങ്ങി മെല്ലെപ്പോയ ഗുജറാത്ത് സ്കോറിന് മാന്യത നല്‍കിയത് ഹര്‍ദ്ദികിന്റെ വെടിക്കെട്ടായിരുന്നു
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ രണ്ടാം തോല്‍വിയിലേക്ക് തള്ളിയിടുമ്പോള്‍ കളിയുടെ സമസ്ത മേഖലയിലും നിറഞ്ഞത് ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. കളിയില്‍ നിര്‍ണായക വഴിത്തിരിവുകളും ഹര്‍ദ്ദിക് തീര്‍ത്തു.
ബാറ്റിങിന് ഇറങ്ങി മെല്ലെപ്പോയ ഗുജറാത്ത് സ്കോറിന് മാന്യത നല്‍കിയത് ഹര്‍ദ്ദികിന്റെ വെടിക്കെട്ടായിരുന്നു. താരം 52 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നു. പിന്നാലെ ബൗളിലും ഫീല്‍ഡിങിലും ഹര്‍ദ്ദിക് നിറഞ്ഞു. മത്സരത്തിലുടനീളം ത്രീഡി പെര്‍ഫോമന്‍സായിരുന്നു താരം പുറത്തെടുത്തത്.
റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് ബട്ലര് മിന്നും തുടക്കം നല്കി. എന്നാല്‍ മറുഭാഗത്ത് വിക്കറ്റുകള്‍ വീണു. രാജസ്ഥാന് നായകന് സഞ്ജു സാംസണ് ബാറ്റിങിന് ഇറങ്ങുമ്പോള്‍ ടീം പ്രതീക്ഷ ബട്ലര്ക്കൊപ്പം സഞ്ജുവിലും ഉണ്ടായിരുന്നു. എന്നാല്‍ സഞ്ജു ഇറങ്ങിയതിന് പിന്നാലെ ബട്ലര് മടങ്ങി.
ഇവിടെ നിന്ന് കളിയുടെ ഗതിയും നിര്‍ണയിക്കപ്പെടുന്നു. എട്ടാം ഓവറിന്റെ മൂന്നാം പന്തില്‍ സിംഗിളിന് ശ്രമിച്ച സഞ്ജുവിനെ ഡയറക്ട് ത്രോയില്‍ ഹര്‍ദ്ദിക് റണ്ണൗട്ടാക്കി. താരത്തിന്റെ ക്ഷണത്തിലുള്ള നീക്കം കലാശിച്ചത് ബുള്ളറ്റ് വേഗത്തിലുള്ള ത്രോയില്‍. സഞ്ജു ക്രീസിലെത്തും മുന്‍പ് പന്ത് കൊണ്ട് സ്റ്റംപ് രണ്ട് കഷ്ണം!
Hardik Pandya breaks the stumps. #IPL20222 #GTvsRR pic.twitter.com/VNcU6uswuT
â Cricketupdates (@Cricupdates2022) April 14, 2022
സ്റ്റംപ് മുറിഞ്ഞതോടെ പുതിയ സ്റ്റംപ് ഫിറ്റ് ചെയ്താണ് കളി പുനരാരംഭിച്ചത്. അഞ്ച് കളികളില്‍ നാലാം വിജയം സ്വന്തമാക്കി ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



