'ഹാപ്പി ബെര്‍ത്ത്‌ഡേ ബിസ്‌കറ്റ്'; ഡിവില്ലിയേഴ്‌സിന് ആശംസയുമായി കോഹ്‌ലി

സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സിന് ജന്മദിനാശംസ നേര്‍ന്ന് വിരാട് കോഹ് ലി

കോഹ് ലി,ഡിവില്ലിയേഴ്സ്/ഫയൽ ചിത്രം
Last Updated :22 January 2024, 7:49 pm IST

കൊല്‍ക്കത്ത: സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സിന് ജന്മദിനാശംസ നേര്‍ന്ന് വിരാട് കോഹ് ലി. 38ാം ജന്മദിനമാണ് ഡിവില്ലിയേഴ്‌സ് ഇന്ന് ആഘോഷിക്കുന്നത്.

ഹാപ്പി ബെര്‍ത്ത് ഡേ ബിസ്‌കറ്റ്, എല്ലായ്‌പ്പോഴും നിറഞ്ഞ സ്‌നേഹം എന്നാണ് ഡിവില്ലിയേഴ്‌സിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കോഹ് ലി കുറിച്ചത്. 

Story image

2011ന് ശേഷം ഇരുവരും ഒരുമിച്ചില്ലാത്ത ആദ്യ സീസണ്‍

10 വര്‍ഷത്തോളം ആര്‍സിബി ഡ്രസ്സിങ് റൂമില്‍ കോഹ് ലിയും ഡിവില്ലിയേഴ്‌സും ഒരുമിച്ചുണ്ടായിരുന്നു. 2011ന് ശേഷം ഇരുവരും ഒരുമിച്ചില്ലാതെ ബാംഗ്ലൂര്‍ കളിക്കുന്ന ആദ്യ സീസണായിരിക്കും ഇത്തവണത്തേത്. ഡിവില്ലിയേഴ്‌സ് എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോഹ് ലിയും ഇതേ വര്‍ഷം പടിയിറങ്ങി. 

ഡിവില്ലിയേഴ്‌സുമായി സഹതാരം എന്നതിനേക്കാള്‍ ഉപരിയായി സൗഹൃദം എന്നും കോഹ് ലി പ്രകടിപ്പിച്ചിരുന്നു. 184 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 5162 റണ്‍സ് ആണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം. 39.71 ആണ് ബാറ്റിങ് ശരാശരി.
 

News Now