കുറഞ്ഞ ഓവര്‍ നിരക്കിന് ഈ സീസണില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ നായകനാണ് ഹര്‍ദിക്. നേരത്തെ ആര്‍സിബി നായകന്‍ ഡുപ്ലെസി, രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ എന്നിവര്‍ക്കും പിഴ ശിക്ഷ കിട്ടിയിരുന്നു

ഹര്‍ദിക് പാണ്ഡ്യ/ പിടിഐ
Last Updated :20 January 2024, 9:19 am IST

News Now

മൊഹാലി: കുറഞ്ഞ ഓവര്‍ നിരക്കിന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും ശിക്ഷ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ടീം നിശ്ചിത സമയത്തിനുള്ള ഓവര്‍ ഏറിഞ്ഞു തീര്‍ത്തില്ല. ഇതോടെയാണ് നായകന് പിഴ ചുമത്തിയത്. 

ഐപിഎല്ലിന്റെ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 12 ലക്ഷം രൂപയാണ് താരത്തിന് പിഴ ചുമത്തിയത്. കുറഞ്ഞ ഓവര്‍ നിരക്കിന് ഈ സീസണില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ നായകനാണ് ഹര്‍ദിക്. നേരത്തെ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസി, രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ എന്നിവര്‍ക്കും പിഴ ശിക്ഷ കിട്ടിയിരുന്നു. 

മത്സരത്തില്‍ കുറഞ്ഞ സ്‌കോറിന് പഞ്ചാബിനെ ഒതുക്കിയിട്ടും നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞു തീര്‍ക്കാന്‍ സാധിച്ചില്ല എന്നത് ഗുജറാത്തിനെ കുഴക്കുന്നു. ചട്ട ലംഘനത്തിന് ടീം ആദ്യമാണ് ശിക്ഷിക്കപ്പെടുന്നത്.

നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ പോരാട്ടത്തിലാണ് ആര്‍സിബി നായകന്‍ ഡുപ്ലെസിക്ക് പിഴ ശിക്ഷ കിട്ടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തിലാണ് സഞ്ജുവിന് പിഴ. 

പഞ്ചാബിനെതിരായ പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് ഗുജറാത്ത് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ ഗുജറാത്ത് ഒരു പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates