
ഗംഭീര ക്യാപ്റ്റനാണ്, പക്ഷേ... കോഹ്ലിയുടെ വാക്കുകള്‍ പോലും കേള്‍ക്കാത്ത ഹര്‍ദിക് (വീഡിയോ)
ക്യാപ്റ്റനായി മാറുമ്പോള്‍ ഹര്‍ദിക് സഹ താരങ്ങളോട് കാണിക്കുന്ന മനോഭാവം നേരത്തെയും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്

മുംബൈ: ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഹര്‍ദിക് ഗംഭീരമാക്കി. ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ രോഹിതിന്റെ പകരക്കാരനായാണ് ഹര്‍ദിക് ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്.
അതേസമയം ക്യാപ്റ്റനായി മാറുമ്പോള്‍ ഹര്‍ദിക് സഹ താരങ്ങളോട് കാണിക്കുന്ന മനോഭാവം നേരത്തെയും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. സമാനമായ സംഭവം ഇന്നലെയും നടന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
മത്സരത്തിനിടെ മുതിര്‍ന്ന താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്ലിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ മടങ്ങുന്ന ഹര്‍ദികിന്റെ വീഡിയോയാണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയത്. മത്സരത്തിനിടെ കോഹ്ലിയും ഹര്‍ദികും കുല്‍ദീപ് യാദവും ചര്‍ച്ച നടത്തുന്നതാണ് വീഡിയോ.
â CricAddaa (@cricadda) March 17, 2023
ഈ വീഡിയോയില്‍ കോഹ്ലി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ ഹര്‍ദിക് നടന്നു നീങ്ങുന്നത് കാണാം. പിന്നാലെ കോഹ്ലി സംസാരം നിര്‍ത്തി കുല്‍ദീപിനോട് സംസാരിച്ച് ഫീല്‍ഡിങ് പൊസിഷേനിലേക്ക് മടങ്ങുന്നതും അതിനൊപ്പം കൈ ഉയര്‍ത്തി ഹര്‍ദികിനോട് ഉറക്കെ എന്തോ വിളിച്ചു പറയുന്നതും വീഡിയോയിലുണ്ട്.
മുതിര്‍ന്ന താരമായ കോഹ്ലിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ പാണ്ഡ്യ തയാറാകുന്നില്ലെന്നാണ് ആരാധകര്‍ വീഡിയോക്ക് കമന്റായി പറയുന്നത്. എന്നാല്‍ എന്താണു താരങ്ങള്‍ സംസാരിക്കുന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി



