
News Now
ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
കിങ്സ്റ്റന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ റണ്ണൗട്ടായത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറി. മത്സരത്തില്‍ അഞ്ച് റണ്‍സുമായി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കെയാണ് ഹര്‍ദികിന്റെ അപ്രതീക്ഷിത റണ്ണൗട്ട്.
യാന്നിക് കാരി എറിഞ്ഞ പന്തില്‍ ഇഷാന് കിഷന് ബൗളര്‍ക്ക് നേരെയാണ് പന്ത് അടിച്ചത്. ഈ പന്തില്‍ ക്യാച്ചെടുക്കാന്‍ കാരി ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ താരത്തിന്റെ കൈയില്‍ തട്ടിയ പന്ത് നേരെ പോയത് നോണ്‍ സ്ട്രൈക്കര്‍ സ്റ്റംപിലേക്കായിരുന്നു.
dismissed by a whisker#Windies secure the big wicket of #HardikPandyaÂ
â JioCinema (@JioCinema) July 27, 2023
Keep watching #WIvIND - LIVE & FREE on #JioCinema in 11 languagesÂ
#SabJawaabMilenge pic.twitter.com/00TiGVvFhs
ഈ സമയത്ത് ഹര്‍ദിക് ക്രീസിനു പുറത്തായിരുന്നു. താരം തിരികെ ബാറ്റ് ക്രീസില്‍ കുത്താന്‍ ശ്രമിക്കും മുന്‍പ് പന്ത് സ്റ്റംപില്‍ കൊണ്ടു. ബാറ്റ് ക്രീസിനകത്തായിരുന്നെങ്കിലും അത് ഗ്രൗണ്ടില്‍ ടച്ച് ചെയ്തിരുന്നില്ല. നേരിയ വ്യത്യാസത്തില്‍ ബാറ്റ് വായുവില്‍ നില്‍ക്കുകയായിരുന്നു. ഇതോടെ അമ്പയര്‍ വിന്‍ഡീസിനു അനുകൂലമായി ഔട്ട് വിളിച്ചു.
എന്നാല്‍ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തി. ഹര്‍ദിക് നോട്ടൗട്ടാണെന്നു ആരാധകര്‍ പറയുന്നു. പുതിയ നിയമമനുസരിച്ച് താരം ഔട്ടല്ലെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. വായുവിലാകും മുന്‍പ് ഹര്‍ദികിന്റെ ബാറ്റ് ക്രീസില്‍ കുത്തിയിരുന്നു എന്നാണ് ആരാധകര്‍ വാദിക്കുന്നത്.
എന്തായാലും റണ്ണൗട്ട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്. മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു വിജയിച്ച് പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ
