അതിരുവിട്ട വിക്കറ്റ് ആഘോഷം; ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചു, ഹര്‍ഷിത് റാണയ്ക്ക് താക്കീത്

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 റാണ ലംഘിച്ചതായാണ് കണ്ടെത്തല്‍

Harshit Rana Reprimanded By ICC
ഹർഷിത് റാണഎക്സ്
Edited by :അമല്‍ ജോയ്
Last Updated :3 ഡിസംബർ 2025, 2:57 pm IST

ന്യൂഡല്‍ഹി: ഐസിസി പെരുമാറ്റച്ചട്ട ലംഘനത്തിന് ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് താക്കീത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ വിക്കറ്റെടുത്തശേഷമുള്ള അതിരുവിട്ട ആഘോഷത്തിലാണ് ഐസിസി നടപടി.

ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിന്റെ 22ാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയ ശേഷം റാണ ഡ്രസ്സിങ് റൂമിലേക്ക് വിരല്‍ ചൂണ്ടി ആംഗ്യം കാണിച്ചിരുന്നു.

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 റാണ ലംഘിച്ചതായാണ് കണ്ടെത്തല്‍. അന്താരാഷ്ട്ര മത്സരത്തിനിടെ ബാറ്റര്‍ പുറത്താകുമ്പോള്‍ അദ്ദേഹത്തെ അപമാനിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികള്‍ അല്ലെങ്കില്‍ ആംഗ്യങ്ങള്‍ ഉപയോഗിക്കുന്നത്' എന്നതുമായി ബന്ധപ്പെട്ട ചട്ടമാണിത്. താക്കീതിന് പുറമെ മോശം പെരുമാറ്റത്തിന് ഒരു ഡീമെറിറ്റ് പോയന്റും ഐസിസി ഹര്‍ഷിതിന് ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സന് മുന്നില്‍ റാണ തെറ്റ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കലില്ലാതെയാണ് ശിക്ഷ വിധിച്ചത്.

ലെവല്‍ 1 കുറ്റങ്ങള്‍ക്ക് താക്കീതോ മാച്ച് ഫീയുടെ 50 ശതമാനം പിഴയോ ഒറു ഡീ മെറിറ്റ് പോയന്റോ ആണ് ശിക്ഷ വിധിക്കാറുള്ളത്. ഐപിഎല്‍ വിക്കറ്റെടുത്തശേഷം എതിര്‍ ടീം ബാറ്റര്‍മാര്‍ക്കുനേരെ ഫ്‌ലയിങ് കിസ് നല്‍കി യാത്രയയച്ച ഹര്‍ഷിതിന്റെ പെരുമാറ്റത്തിന് മുമ്പും ശിക്ഷ ലഭിച്ചിട്ടുണ്ട്.

News Now

Summary

Harshit Rana Reprimanded By ICC For Aggressive Send-Off To South Africa's Dewald Brevis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates