278 പന്തില്‍ നിന്ന് 38 റണ്‍സ്, കൗണ്ടിയില്‍ ഞെട്ടിച്ച് ഹാഷിം അംല

കൗണ്ടിയിലെ സൗത്ത് ആഫ്രിക്കന്‍ താരം ഹാഷിം അംലയുടെ ചെറുത്ത് നില്‍പ്പിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST
Edited by :migrator

സതാംപ്ടണ്‍: കൗണ്ടിയിലെ സൗത്ത് ആഫ്രിക്കന്‍ താരം ഹാഷിം അംലയുടെ ചെറുത്ത് നില്‍പ്പിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം. 278 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയായിരുന്നു ഹാഷിം അംലയുടെ ചെറുത്ത് നില്‍പ്പ്.

ഹാംപ്ഷയറിന് എതിരായ മത്സരത്തിലാണ് അംലയുടെ ഇന്നിങ്‌സ് സസെക്‌സിനെ രക്ഷിച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ മറുവശത്ത് പതറാതെ നിന്നു. അംലയുടെ ചെറുത്ത് നില്‍പ്പിന്റെ ബലത്തില്‍ സസെക്‌സ് 128-8 എന്ന നിലയില്‍ കളി സമനിലയിലാക്കി. 

114 പന്തില്‍ നിന്നാണ് അവിടെ അദ്ദേഹം 5 റണ്‍സ് എടുത്തത്. ഹാഷിം അംലയുടെ ചെറുത്ത് നില്‍പ്പിന് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയുമായെല്ലാം അംലയെ താരതമ്യം ചെയ്തും ആരാധകര്‍ എത്തുന്നുണ്ട്. 

5 ബൗണ്ടറിയാണ് കളിയില്‍ അംല അടിച്ചത്. അതില്‍ ആദ്യത്തേത് വന്നത് 125ാമത്തെ പന്തില്‍ നിന്നും. 13.30 ആണ് ഇവിടെ അംലയുടെ സ്‌ട്രൈക്ക് റേറ്റ്. 10.24 ആയിരുന്നു ഇതിന് മുന്‍പത്തെ അംലയുടെ കുറഞ്ഞ സ്‌ട്രൈക്ക്‌റേറ്റ്. 2015ല്‍ ഇന്ത്യക്കെതിരായ ഡല്‍ഹി ടെസ്റ്റിലായിരുന്നു ഇത്. ഇന്ന് 244 പന്തില്‍ നിന്നാണ് അംല 24 റണ്‍സ് നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now