ഹസല്‍ അലിയുടെ മാരക യോര്‍ക്കര്‍, സ്റ്റംപ് രണ്ടായി ഒടിഞ്ഞു(വീഡിയോ)

കൗണ്ടിയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന പാക് പേസര്‍ ഹസന്‍ അലിയുടെ യോര്‍ക്കറില്‍ രണ്ടായി ഒടിഞ്ഞ് സ്റ്റംപ്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:00 am IST
Edited by :migrator

ലണ്ടന്‍: കൗണ്ടിയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന പാക് പേസര്‍ ഹസന്‍ അലിയുടെ യോര്‍ക്കറില്‍ രണ്ടായി ഒടിഞ്ഞ് സ്റ്റംപ്. ലാന്‍കഷയറിന് വേണ്ടി ഗ്ലൗസെസ്റ്റെര്‍ഷയറിന് എതിരായ കളിയില്‍ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയാണ് ഹസന്‍ മാരക ഫോം പുറത്തെടുത്തത്. 

രണ്ടാം ഇന്നിങ്‌സിലാണ് ഹസന്‍ അലിയുടെ സ്റ്റംപ് ഒടിച്ച യോര്‍ക്കര്‍ എത്തിയത്. ഗ്ലൗസെസ്റ്റര്‍ഷയറിന്റെ ജെയിംസ് ബ്രസി സ്‌ട്രൈക്ക് ചെയ്യുമ്പോഴാണ് ഹസന്‍ അലി യോര്‍ക്കര്‍ എറിഞ്ഞത്. ഇത് മിഡില്‍ സ്റ്റംപ് രണ്ട് കഷണമാക്കി ഒടിച്ചു. 

ഒന്നാം ഇന്നിങ്‌സില്‍ ആറും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന്‌ വിക്കറ്റുമാണ് ഹസന്‍ അലി ഇപ്പോള്‍ വീഴ്ത്തി കഴിഞ്ഞു. കളിയില്‍ ഗ്ലൗസെസ്റ്റര്‍ഷയര്‍ തോല്‍വിയിലേക്ക് വീണു. അവസാന ദിനം 24 പന്തുകള്‍ മാത്രം ശേഷിക്കെ ഗ്ലൗസെസ്റ്റര്‍ഷയറിന്റെ അവസാന വിക്കറ്റ് ഹസന്‍ അലി വീഴ്ത്തുകയായിരുന്നു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now