'എന്റെ സഹോദരനാണ്, സ്ലോ ബോളിനെ ചൊല്ലിയാണ് എല്ലായ്‌പ്പോഴും വഴക്ക്'; ബ്രാവോയെ ചൂണ്ടി എംഎസ് ധോനി 

ബാംഗ്ലൂരിനെതിരായ മാച്ച് വിന്നിങ് പ്രകടനത്തിന് പിന്നാലെയാണ് ബ്രാവോയെ കുറിച്ചുള്ള ധോനിയുടെ പ്രതികരണം

ചിത്രം: ചെന്നൈ സൂപ്പര്‍ കിങ്‌സ്‌, ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:49 am IST

ഷാര്‍ജ: കരീബിയന്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ പ്രശംസയില്‍ മൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനി. ബാംഗ്ലൂരിനെതിരായ മാച്ച് വിന്നിങ് പ്രകടനത്തിന് പിന്നാലെയാണ് ബ്രാവോയെ കുറിച്ചുള്ള ധോനിയുടെ പ്രതികരണം. 

എന്റെ സഹോദരന്‍ എന്നാണ് ഞാന്‍ ബ്രാവോയെ വിളിക്കുന്നത്. എല്ലാ വര്‍ഷവും ഞങ്ങള്‍ക്കിടയില്‍ വഴക്ക് ഉണ്ടാവാറുണ്ട് സ്ലോ ബോളുകള്‍ എറിയണമോ വേണ്ടയോ എന്നതില്‍. ബാറ്ററെ കളിപ്പിക്കാനായാണ് സ്ലോ ബോളുകളിലൂടെ ബ്രാവോ ശ്രമിക്കുന്നത്. എന്നാലിപ്പോള്‍ സ്ലോ ഡെലിവറികളുടെ പേരിലാണ് ബ്രാവോ അറിയപ്പെടുന്നത്, ധോനി പറഞ്ഞു. 

ഇനി ബ്രാവോ സ്ലോ ഡെലിവറികള്‍ എറിഞ്ഞില്ലെങ്കില്‍ അതാണ് ബാറ്റരെ സര്‍പ്രൈസ് ചെയ്യിക്കുക. കബളിപ്പിക്കുക എന്നാല്‍ അതാണ്. ബാറ്റ്‌സ്മാനെ ആശയക്കുഴപ്പത്തിലാക്കാന്‍ നോക്കുന്നു, അതും ഒരു വഴിയാണ്. 

ട്വന്റി20 ഫോര്‍മാറ്റിലെ വിദഗ്ധനാണ് ബ്രാവോ. ലോകത്തിന്റെ എല്ലാ ഭാഗത്തും, വ്യത്യസ്ത സാഹചര്യങ്ങളിലും ബ്രാവോ കളിക്കുന്നു. ടീം ആവശ്യപ്പെടുമ്പോള്‍ എല്ലാം ഉത്തരവാദിത്വം ഏറ്റെടുത്ത് മികവ് കാണിക്കുന്നതായും ബ്രാവോയെ ചൂണ്ടി ധോനി പറയുന്നു.. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now