'എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ്'; ഓവലില്‍ അശ്വിനോ ജഡേജയോ എന്നതില്‍ മൊയിന്‍ അലി 

വിസ്മയിപ്പിക്കുന്ന കളിക്കാരനായാണ് രവീന്ദ്ര ജഡേജയേയും എനിക്ക് തോന്നിയിരിക്കുന്നത്

രവീന്ദ്ര ജഡേജ/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

ഓവല്‍: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്രശംസയില്‍ മൂടി ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ മൊയിന്‍ അലി. ലോക ക്രിക്കറ്റിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരില്‍ ഒരാളാണ് ജഡേജ എന്ന് മൊയിന്‍ അലി പറഞ്ഞു. 

വിസ്മയിപ്പിക്കുന്ന കളിക്കാരനായാണ് രവീന്ദ്ര ജഡേജയേയും എനിക്ക് തോന്നിയിരിക്കുന്നത്. ലോകത്തിലെ എനിക്ക് പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍. എന്റെ ടീമില്‍ എന്തായാലും ജഡേജയ്ക്ക് സ്ഥാനമുണ്ടാവുമെന്നും മൊയിന്‍ അലി പറഞ്ഞു. 

ജോസ് ബട്ട്‌ലറുടെ അസാന്നിധ്യത്തിലാണ് മൊയിന്‍ അലിടെ വൈസ് ക്യാപ്റ്റനായി ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ജഡേജ വളരെ നന്നായി കാര്യങ്ങള്‍ ചെയ്തു. അടുത്ത കളിയില്‍ അശ്വിന്‍ ഇറങ്ങുമെന്ന് തനിക്ക് ഉറപ്പാണെന്നും മൊയിന്‍ അലി പറഞ്ഞു. ഇംഗ്ലണ്ടിലെ പിച്ചുകളിലെല്ലാം കുറച്ച് സ്പിന്‍ ലഭിക്കും. അത് കൂടിയും കുറഞ്ഞുമിരിക്കും. ലോര്‍ഡ്‌സില്‍ ജയിച്ചതിന് ശേഷം നാല് സീമര്‍മാര്‍ എന്ന ഓപ്ഷനോടെയാണ് ഇന്ത്യ കളിക്കുന്നത്. ഓവലിലെ പിച്ചില്‍ നിന്ന് അശ്വിന് പിന്തുണ ലഭിക്കും എന്നും മൊയിന്‍ അലി പറഞ്ഞു. 

ഓവല്‍ ടെസ്റ്റില്‍ അശ്വിന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ലീഡ്‌സില്‍ ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനും തകര്‍ത്താണ് ഇംഗ്ലണ്ട് പരമ്പരയിലേക്ക് ശക്തമായി തിരിച്ചെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now