
ഹൃദയം തൊട്ട് സഞ്ജു സാംസണ്; കാന്‍സര്‍ ബാധിതനായ കുരുന്നിന് പന്ത് നല്കി
കാന്‍സറിനോട് പൊരുതുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് രണ്ടാം ഏകദിനം സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ചത്
ഹരാരെ: ഏകദിന അരങ്ങേറ്റം കുറിച്ച മണ്ണില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയാണ് സഞ്ജു സാംസണ് തകര്‍ത്തു കളിച്ചത്. ബാറ്റിങ്ങിലേയും വിക്കറ്റിന് പിന്നിലേയും മികച്ച പ്രകടനത്തിന് പിന്നാലെ ഹൃദയം തൊടുന്ന നിമിഷവും സഞ്ജുവില്‍ നിന്ന് ആരാധകര്‍ക്ക് ലഭിച്ചു.
കാന്‍സറിനോട് പൊരുതുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് രണ്ടാം ഏകദിനം സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ചത്. കാന്‍സറിനോട് പൊരുതുന്ന തക്കുന്‍ഡ എന്ന ആറു വയസുകാരന് പന്ത് സമ്മാനിക്കാന്‍ സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് സഞ്ജുവിനെയാണ് ക്ഷണിച്ചത്.
Above all, this gesture won my heart #SanjuSamson pic.twitter.com/T806YiDMBG
â Dr Anandu Raj (@ANANDUR41659214) August 20, 2022
ഹൃദയസ്പര്‍ശിയായ അനുഭവത്തിനാണ് സാക്ഷിയായത് എന്ന് തക്കുന്‍ഡ എന്ന കുരുന്നതിന് പന്ത് ഒപ്പിട്ട് നല്‍കിയതിന് ശേഷം സഞ്ജു പറഞ്ഞു. 500 ഡോളറും സിംബാബ് വെ കളിക്കാര്‍ ഒപ്പിട്ട ജഴ്സിയും തക്കുന്ഡുവിന് ബോര്‍ഡ് നല്കി.
That's why we love u #sanju
â hritesh ashok (@hritesharma) August 20, 2022
He signed a match ball for a cancer kid after #INDvsZIM 2nd odi
Also score runs and get man of the match award
3 catch, overall good performance...
He should be in #AsiaCup2022 squad.#SanjuSamson #sanju pic.twitter.com/23CBbK3t4m
രണ്ടാം ഏകദിനത്തില്‍ 39 പന്തില്‍ നിന്ന് 43 റണ്‍സ് ആണ് സഞ്ജു നേടിയത്. സിംബാബ് വെയില് ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആവുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സഞ്ജു ഇവിടെ സ്വന്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



