
'ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്നു'; പ്രതിഷേധവുമായി പോള്‍ പോഗ്ബ
കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബ
ലണ്ടന്‍: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബ. ഹിന്ദുത്വ വാദികള്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്നതായി പോഗ്ബ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു,
ഇന്ത്യയില്‍ ഹിന്ദു ജനക്കൂട്ടം കോളജുകളില്‍ ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികളെ ആക്രമിക്കുന്നു എന്നാണ് വീഡിയോ പങ്കുവെച്ച് പോഗ്ബ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ കൂട്ടമായി ആക്രമിക്കുന്നതിന്റെ വീഡിയോയാണ് പോഗ്ബ പങ്കുവെക്കുന്നത്.
Video from Sagar, Karnataka shared by @paulpogba on instagram. pic.twitter.com/LtVbXWAbSA
â Mohammed Zubair (@zoo_bear) February 10, 2022
ഉഡുപ്പി ജില്ലയിലെ ഗവണ്മെന്റ് ഗേള്‍സ് പിയു കോളജില്‍ ഫെബ്രുവരി നാലിനാണ് ഹിജാബ് പ്രതിഷേധം ആരംഭിച്ചത്. ഹിജാബ് ധരിച്ച മുസ്ലീം പെണ്‍കുട്ടികളെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നതായാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്. ഇടക്കാല ഉത്തരവ് ഉണ്ടാകുന്നത് വരെ വിദ്യാലയങ്ങളില്‍ മതപരമായ വേഷമോ ശിരോവസ്ത്രമോ ധരിക്കണം എന്ന് നിര്‍ബന്ധം പിടിക്കരുത് എന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
