ആഷസ് 'ഫൈനല്‍'- ഹൊബാര്‍ട്ട് വേദിയാകും; ചരിത്രത്തില്‍ ആദ്യം

ആഷസ് 'ഫൈനല്‍'- ഹൊബാര്‍ട്ട് വേദിയാകും; ചരിത്രത്തില്‍ ആദ്യം

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:52 am IST

സിഡ്‌നി: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം ഹൊബാര്‍ട്ടില്‍ നടത്താന്‍ തീരുമാനം. ഹൊബാര്‍ട്ടിലെ ബെല്ലെറിവെ ഓവല്‍ സ്റ്റേഡിയമാണ് ഫൈനല്‍ പോരാട്ടത്തിന്റെ വേദിയാകുന്നത്. 

നേരത്തെ പെര്‍ത്തില്‍ വെച്ച് നടത്താനിരുന്ന മത്സരമാണ് ഹൊബാര്‍ട്ടിലേക്ക് മാറ്റിയത്. ആദ്യമായാണ് ആഷസ് പരമ്പരയിലെ ഒരു മത്സരം ഹൊബാര്‍ട്ടില്‍ വെച്ച് നടക്കുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ പെര്‍ത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെയാണ് വേദി മാറ്റിയത്.

Story image

പെര്‍ത്തില്‍ കളിക്കണമെങ്കില്‍ താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. എങ്കില്‍ മാത്രമേ കളിക്കാന്‍ ഇറങ്ങാന്‍ കഴിയു. ഇതോടെയാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. ജനുവരി 14 മുതല്‍ 18 വരെയാണ് ഫൈനല്‍ മത്സരം. 

ഹൊബാര്‍ട്ടില്‍ വെച്ച് നടക്കുന്ന ടെസ്റ്റ് മത്സരം ഡേ നൈറ്റ് മത്സരം ആയിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. 2016 ശേഷം ആദ്യമായാണ് ഹൊബാര്‍ട്ടില്‍ വെച്ച് ഒരു ടെസ്റ്റ് മത്സരം നടക്കുന്നത്. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഒന്‍പത് വിക്കറ്റ് ജയം സ്വന്തമാക്കി പരമ്പരയില്‍ 1-0ന് മുന്നില്‍ എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now