News Now
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

ഷാര്ജ: ഐപിഎല്ലിലെ പ്ലേഓഫിലെത്താന് സണ്റൈസേഴ്സ് ഹൈദരാബാദിന് വേണ്ടത് 150 റണ്സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്സിനെ എട്ട് വിക്കറ്റ് നഷ്ടത്തില് 149 റണ്സില് ഒതുക്കാന് ഹൈദരാബാദിന് സാധിച്ചു. ടോസ് നേടി സണ്റൈസേഴ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
തുടക്കത്തില് തന്നെ ക്യാപ്റ്റന് രോഹിത് ശര്മയെ നഷ്ടമായ മുംബൈയെ പിന്നീട് ക്വിന്റന് ഡി കോക്ക് (13 പന്തില് 25), സൂര്യകുമാര് യാദവ് (29 പന്തില് 36), ഇഷാന് കിഷന് (30 പന്തില് 33) എന്നിവരിലൂടെ തിരിച്ചെത്താന് ശ്രമിച്ചു. പിന്നീട് തുടരെ വിക്കറ്റുകള് വീണ് മുംബൈ വീണ്ടും പരുങ്ങി.

ഏഴാമനായി ക്രീസിലെത്തിയ കെയ്റോണ് പൊള്ളാര്ഡിന്റെ ബാറ്റിങാണ് പിന്നീട് മുംബൈ സ്കോര് പൊരുതാവുന്ന നിലയിലെത്തിച്ചത്. പൊള്ളാര് 25 പന്തില് നാല് സിക്സും രണ്ട് ഫോറും സഹിതം 41 റണ്സെടുത്തു.
ഹൈദരാബാദിനായി സന്ദീപ് ശര്മ മൂന്ന് വിക്കറ്റുകള് പിഴുതു. ജെയ്സന് ഹോള്ഡര്, ഷഹ്ബാസ് നദീം എന്നിവര് രണ്ട് വിക്കറ്റുകളും റാഷിദ് ഖാന് ഒരു വിക്കറ്റും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



