ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റിട്ടും കുലുങ്ങാതെ ഓസീസ്! റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തന്നെ

ലോക ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പിന്തള്ളി രണ്ടാം റാങ്കില്‍

Australia team after World Test Championship defeat
ഓസ്ട്രേലിയ ടീം (ICC Test rankings)X
Edited by :renjith.k
Last Updated :15 ജൂൺ 2025, 11:09 pm IST

ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റെങ്കിലും ഐസിസി ടെസ്റ്റ് ടീമുകളില്‍ (ICC Test rankings) ഓസ്‌ട്രേലിയ തന്നെ ഒന്നാം സ്ഥാനത്ത്. ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങിലാണ് ഓസീസ് സ്ഥാനം നിലനിര്‍ത്തിയത്.

123 റേറ്റിങ് പോയിന്റുകളുമായാണ് കമ്മിന്‍സ് സംഘവും തലപ്പ് തുടരുന്നത്. 26 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റേറ്റിങ് പോയിന്റുകള്‍.

ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക കിരീട നേട്ടത്തോടെ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അവര്‍ 114 പോയിന്റുകളോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്.

113 റേറ്റിങ് പോയിന്റുകളുമായി ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യ നാലാം സ്ഥാനത്ത്. 105 റേറ്റിങ് പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. അഞ്ചാം സ്ഥാനത്ത് ന്യൂസിലന്‍ഡ്.

ശ്രീലങ്ക, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ ടീമുകളാണ് ശേഷിക്കുന്ന സ്ഥാനങ്ങളില്‍.

News Now