
പാകിസ്ഥാനെ 'വൈറ്റ്‍വാഷ്' അടിച്ചു! ഇംഗ്ലണ്ടിന്റെ കുതിപ്പ്, ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഭീഷണിയോ?
പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ലണ്ടൻ: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിനു തൂത്തുവാരി ഇംഗ്ലണ്ട് കുതിച്ചത് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ നിലയ്ക്ക് ഭീഷണിയാണോ? നിലവിൽ അത്തരം ആശങ്ക ആവശ്യമില്ലെന്നാണ് പുതിയ പോയിന്റ് പട്ടിക പരിശോധിച്ചാൽ മനസിലാകുന്നത്. മൂന്ന് ടെസ്റ്റുകളും ജയിച്ച് പാകിസ്ഥാനെ വൈറ്റ്‍വാഷ് അടിച്ചെങ്കിലും നിലവിലെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ ആറാം സ്ഥാനം മാറില്ല.51.52 പോയിന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. അതിനാൽ ഈ സ്ഥാനങ്ങളിൽ തത്കാലം മാറ്റം വരില്ല.
അതേസമയം ഇംഗ്ലണ്ടിന്റെ പോയിന്റ് ശതമാനത്തിൽ ഉയർച്ച വന്നിട്ടുണ്ട്. 38.54 ശതമാനമായി അവർക്ക് പോയിന്റുയർന്നു. ഒൻപത് ടീമുകളുള്ള പട്ടികയിൽ പാകിസ്ഥാൻ അവസാന സ്ഥാനത്ത് തന്നെ തുടരുന്നു. അവരുടെ പോയിന്റെ ശത്മാനം 14.81 ആയി കുറയുകയും ചെയ്തു.
10 കളിയില്‍ 8 ജയം 2 തോല്‍വിയുമായി പാകിസ്ഥാന്‍ 80.00 പോയിന്റുമായി ഒന്നാമത്. ദക്ഷിണാഫ്രിക്ക 4 ടെസ്റ്റില്‍ 3 ജയവും ഒരു തോല്‍വിയുമായി 75.00 ശതമാനവുമായി രണ്ടാമത്. 6 കളിയില്‍ 4 ജയം ഓരോ തോല്‍വിയും സമനിലയുമായി ന്യൂസിലന്‍ഡ് 72.22 ശതമാനവുമായി മൂന്നാമതും ബംഗ്ലാദേശ് 55.46 ശതമാനവുമായി നാലാമതും നില്‍ക്കുന്നു.
ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയരാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ചെറിയ വ്യത്യാസത്തിലാണ് അഞ്ചാമത് നില്‍ക്കുന്നത്. നാലാമതുള്ള ബംഗ്ലാദേശിന് 55.56 ശതമാനമാണ് നിലവില്‍.
എഡ്ജ്ബാസ്റ്റനിൽ നടന്ന മൂന്നാം ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ തകർത്തത്. ഒരു ഇന്നിങ്സിനും 103 റൺസിനും ആദ്യ ടെസ്റ്റ് വിജയിച്ച അവർ രണ്ടാം ടെസ്റ്റ് 194 റൺസിനും മൂന്നാം പോരാട്ടം 8 വിക്കറ്റിനുമാണ് ജയിച്ചു കയറിയത്.
അവസാന ടെസ്റ്റിനു മുന്നോടിയായി വലിയ മാറ്റങ്ങൾ വരുത്തിയത് നേരിയ തോതിൽ ഫലം കണ്ടത് മാത്രമാണ് പരമ്പരയിൽ നിന്നു പാകിസ്ഥാനു കിട്ടിയ ഏക ആശ്വാസം. ആദ്യ രണ്ട് ടെസ്റ്റുകളിലെ ഭീമൻ തോൽവികൾക്ക് പിന്നാലെ പാക് ക്രിക്കറ്റിൽ അരങ്ങേറിയത് സമാനതകളില്ലാത്ത സംഭവ വികാസങ്ങളാണ്. അതിന്റെ അലയൊലി ഇതുവരെ അടങ്ങിയിട്ടില്ല. വിവാദങ്ങൾക്കു മേൽ വിവാദങ്ങളാണ് പാക് ക്രിക്കറ്റിൽ അനുദിനം സംഭവിക്കുന്നത്.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 133 റൺസിന് പുറത്തായ പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ വിസ്മയ തിരിച്ചുവരവ് നടത്തി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ന്ന പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. ആദ്യ അന്താരാഷ്ട്ര ടെസ്റ്റില്‍ സിക്സുകളുടെ പെരുമഴ തീര്‍ത്ത പാകിസ്ഥാന്റെ റസാവുള്ളയാണ് പാക് ടീമിന്റെ അമ്പരപ്പിക്കുന്ന തിരിച്ചുവരവിന് വഴിയൊരുക്കി ചരിത്രം കുറിച്ചത്. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും ഒന്‍പത് സിക്സുകള്‍ പായിച്ച റസാവുള്ള ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് പാകിസ്ഥാന് സമ്മാനിച്ചത്.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലേതിന് സമാനമായി ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന് മുന്നില്‍ മൂന്നാം ദിനം തന്നെ സന്ദര്‍ശകരായ പാകിസ്ഥാന്‍ തകര്‍ന്നടിയുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മൂന്നാം ദിനത്തിന്റെ അവസാന ഓവറുകളില്‍ റസാവുള്ള കത്തിക്കയറിയപ്പോള്‍ പാകിസ്ഥാന് ലീഡ് നേടി കൊടുത്തു. പാകിസ്ഥാന്‍ 129 റണ്‍സിന്റെ ലീഡ് ആണ് നേടിയത്.
ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ ഇന്നിങ്സ് തോല്‍വിയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ റസാവുള്ളയും മുഹമ്മദ് അബാസും ചേര്‍ന്നപ്പോള്‍ ചരിത്ര നിമിഷത്തിനാണ് സാക്ഷിയായത്. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ആദ്യ ഇന്നിങ്സില്‍ 133 റണ്‍സിന് പുറത്തായ പാകിസ്ഥാന്‍ 320 റണ്‍സിന്റെ ലീഡ് ആണ് വഴങ്ങിയത്. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 453 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ പാകിസ്ഥാന് വേണ്ടി ഷാന്‍ മസൂദും (95) ക്യാപ്റ്റന്‍ ബാബര്‍ അസമും (76) ഓപ്പണര്‍ അസാന്‍ അവൈസും (59) മികച്ച പോരാട്ടവീര്യമാണ് കാഴ്ചവെച്ചത്. തുടര്‍ന്നായിരുന്നു റസാവുള്ളയുടെ ഇന്നിങ്സ്.
21കാരനായ റസാവുള്ള 63 പന്തില്‍ 81 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇതില്‍ ഒന്‍പത് സിക്സും നാലു ഫോറും ഉള്‍പ്പെടും. ഇംഗ്ലണ്ടില്‍ ബെന്‍ സ്റ്റോക്സിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് റസാവുള്ള. 2023ല്‍ ലോര്‍ഡ്സില്‍ നടന്ന ആഷസ് പരമ്പരയിലാണ് ഒരു ഇന്നിങ്സില്‍ ബെന്‍ സ്റ്റോക്സ് 9 സിക്സുകള്‍ പറത്തിയത്. ആര്‍ച്ചറിന്റെ പന്ത് ഗാലറിയില്‍ എത്തിച്ചാണ് റസാവുള്ള അര്‍ദ്ധ സെഞ്ച്വറി നേടിയത്. 43 പന്തില്‍ നിന്നാണ് അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയത്. ഒന്‍പതാം വിക്കറ്റില്‍ റസാവുള്ളയും അബാസും (42) ചേര്‍ന്ന് 123 പന്തില്‍ 121 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 1984ന് ശേഷം ഇംഗ്ലണ്ടിനെതിരെ ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
WHAT TO READ NEXT

ഇരട്ട ഗോൾ തൂക്കി എംബാപ്പെ; റയൽ മാഡ്രിഡ് വിജയ വഴിയിൽ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
World Test Championship: England completed a 3-0 clean sweep of Pakistan with an eight-wicket win in the third Test at Edgbaston, finishing a one-sided series in style. The hosts won the three matches by an innings and 103 runs, 194 runs, and eight wickets
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അടിയോടടി..., അരങ്ങേറ്റത്തില്‍ തന്നെ സിക്സുകളുടെ പെരുമഴ, ഒന്‍പതാമനായി ഇറങ്ങി വിസ്മയ പ്രകടനം; പാകിസ്ഥാന്റെ 21കാരന് റെക്കോര്‍ഡ് ബുക്കില്‍- വിഡിയോ

മത്സരം നീണ്ടത് 10 ദിവസം, പിറന്നത് 1981 റൺസ്; ഗിന്നസ് റെക്കോർഡിട്ട, ആരും ജയിക്കാത്ത ഒരു ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം!


