
'3000 റൺസ്'; ജോ റൂട്ട്, ചരിത്രത്തിലെ ഒരേയൊരു 'ക്യാപ്റ്റന്‍'!
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പുതിയ റെക്കോര്‍ഡ്

ലീഡ്സ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ പുതിയ ആധ്യായം എഴുതി ചേര്‍ത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ക്യാപ്റ്റനെന്ന നിലയില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ നായകനെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡ് റൂട്ട് സ്വന്തം പേരിലെഴുതി. പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ 42 റണ്‍സ് നേടിയാണ് റൂട്ട് റെക്കോര്‍ഡിട്ടത്. മത്സരത്തില്‍ 66 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്.
ബെന്‍ സ്റ്റോക്സ് വിരമിച്ചതോടെയാണ് ജോ റൂട്ട് വീണ്ടും ഇംഗ്ലണ്ട് നായക സ്ഥാനം ഏറ്റെടുത്തത്. സമീപ കാലത്ത് ടെസ്റ്റിലും ഏകദിനത്തിലും അപാര ഫോമിലാണ് റൂട്ട് ബാറ്റ് വീശുന്നത്. റെഡ് ബോള്‍ ക്രിക്കറ്റിലെ സ്ഥിരതയുടെ അടയാളമായി കൂടി താരത്തിന്റെ 3000 റണ്‍സിനെ കാണാം.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ വെറും 34 മത്സരങ്ങളും 63 ഇന്നിങ്സുകളും കളിച്ചാണ് താരം 3000 റണ്‍സിലെത്തിയത്. ഇതില്‍ 8 സെഞ്ച്വറികളും 13 അര്‍ധ സെഞ്ച്വറികളുമുണ്ട്. 228 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 50.13 ആണ് താരത്തിന്റെ ഡബ്ല്യുടിസി പോരാട്ടത്തിലെ റൂട്ടിന്റെ ആവറേജ്. നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത നായകനും റൂട്ട് തന്നെയാണ്.
മുന്‍ ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സാണ് രണ്ടാമത്. താരത്തിന് 40 കളിയില്‍ നിന്ന് 2182 റണ്‍സ്. മുന്‍ ശ്രീലങ്ക ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയാണ് പട്ടികയില്‍ മൂന്നാമത്. താരത്തിന് 2160 റണ്‍സ്. 1994 റണ്‍സുമായി വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്വെയ്റ്റ് നാലാമതും 1918 റണ്‍സുമായി നിലവിലെ പാകിസ്ഥാന് നായകന് ബാബര്‍ അസം അഞ്ചാമതും നില്ക്കുന്നു.
WHAT TO READ NEXT

'യൂണിവേഴ്സൽ ബോസ്' വരുന്നു; കാര്യവട്ടത്ത് കളി കാണാൻ !
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Joe Root etched his name into the World Test Championship record books on Friday, becoming the first player to score 3,000 runs as a captain in the WTC during England’s opening Test against Pakistan at Headingley in Leeds
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




