തെരഞ്ഞെടുപ്പില്‍ ജയിച്ചതായുള്ള ട്രംപിന്റെ ട്വീറ്റ് എടുത്താണ് ഇന്ത്യന്‍ മുന്‍ താരം ജാഫറിന്റെ വരവ്

Last Updated :20 January 2024, 8:32 am IST

News Now

ദുബായ്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന് പരിഹസിച്ച് ഇന്ത്യന്‍ മുന്‍ താരം കിങ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റിങ് കോച്ചുമായ വസീം ജാഫര്‍. തെരഞ്ഞെടുപ്പില്‍ ജയിച്ചതായുള്ള ട്രംപിന്റെ ട്വീറ്റ് എടുത്താണ് ജാഫറിന്റെ വരവ്. 

'ഐ വോണ്‍ ദിസ് ഇലക്ഷന്‍, ബൈ എ ലോട്ട്' എന്ന ട്രംപിന്റെ ട്വീറ്റ് എടുത്ത്, 'പഞ്ചാബ് വോണ്‍ ദിസ് ഐപിഎല്‍, ബൈ എ ലോട്ട്' എന്നാണ് വസീം ജാഫര്‍ ട്വീറ്റ് ചെയ്യുന്നത്. നേരത്തെ, ട്രംപിന്റെ ട്വീറ്റുകള്‍ എടുത്ത് സ്വയം ട്രോളി ഡല്‍ഹി ക്യാപിറ്റല്‍സും എത്തിയിരുന്നു. 

സ്‌റ്റോപ്പ് ദി കൗണ്ട് എന്ന ട്രംപിന്റെ ട്വീറ്റ് ആണ് ഡല്‍ഹിയുടെ വിക്കറ്റുകള്‍ തുടരെ വീഴുന്നതിന് ഇടയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എടുത്തത്. പഞ്ചാബിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ തുടരെ 5 ജയം നേടി രാഹുലും കൂട്ടരും ശക്തമായി തിരിച്ചെത്തിയെങ്കിലും പ്ലേഓഫ് ഉറപ്പിക്കാനായില്ല. അവസാന രണ്ട് കളിയിലും ജയം പിടിച്ചിരുന്നു എങ്കില്‍ പഞ്ചാബിന് പ്ലേഓഫില്‍ കടക്കാമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates