ഡബിള്‍സ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ

Djokovic and Murray team up
മറെയും ജോക്കോവിചും Source by : എക്സ്
Last Updated :11 January 2025, 12:18 pm IST

News Now

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം പോരാട്ടമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് നാളെ തുടക്കം. 25ാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടി ചരിത്രമെഴുതാനുള്ള ഒരുക്കത്തില്‍ നില്‍ക്കുന്ന സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച് അതിനുള്ള തീവ്ര ശ്രമത്തിലാണ്.

ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാംപ്യനുമായ ഇറ്റലിയുടെ യാന്നിക് സിന്നര്‍, വനിതാ വിഭാഗം ജേതാവ് അരിന സബലേങ്ക എന്നിവര്‍ കിരീടം നിലനിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്.

നിലവിലെ പുരുഷ ഡബിള്‍സ് ചാംപ്യന്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- മാത്യു എബ്ഡന്‍ സഖ്യമാണ്. ബൊപ്പണ്ണ ഇത്തവണ കൊളംബിയന്‍ താരം നിക്കോളാസ് ബാറിയെന്റോസിനൊപ്പമാണ് മത്സരിക്കുന്നത്.

ജോക്കോയെ പരിശീലിപ്പിച്ച് മറെ

ഒരുകാലത്ത് എതിരാളിയായിരുന്ന ബ്രിട്ടന്റെ ആന്‍ഡി മറെയെ പരിശീലകനായി എത്തിച്ചാണ് ജോക്കോവിച് 25ാം ഗ്രാന്‍ഡ് സ്ലാമെന്ന ചരിത്ര നേട്ടത്തിനായി ഒരുങ്ങുന്നത്. അതിനിടെ പത്രസമ്മേളനത്തില്‍ ഇരുവരുടേയും കൂട്ടുകെട്ട് സംബന്ധിച്ച് ഡാനില്‍ മെദ്‌വദേവ് പറഞ്ഞ കമന്റാണ് ശ്രദ്ധേയമാകുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മെസി പരിശീലിപ്പിക്കുന്നത് പോലെ എന്നാണ് മെദ്‌വദേവ് പ്രതികരിച്ചത്. എന്തായാലും ഇരുവരുടേയും ഒത്തുചേരല്‍ ടെന്നീസ് ലോകത്ത് കൗതുകമായി മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates