2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

വ്യത്യസ്ത നീക്കവുമായി ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍

Aryan Juyal, Karan Sharma
Aryan Juyal, Karan Sharma, Uttar Pradesh Cricket Association x
Last Updated :5 October 2026, 6:18 pm IST
Edited by :രഞ്ജിത്ത് കാർത്തിക

ലഖ്‌നൗ: വരുന്ന ആഭ്യന്തര സീസണിനു മുന്നോടിയായി ശ്രദ്ധേയ നീക്കവുമായി ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍. രണ്ട് ക്യാപ്റ്റന്‍മാരേയും രണ്ട് കോച്ചിങ് സംഘത്തേയും തിരഞ്ഞെടുത്താണ് അസോസിയേഷന്‍ വ്യത്യസ്തരായിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇത്തരമൊരു നീക്കം ആദ്യമാണ്.

റെഡ്, വൈറ്റ് ബോള്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്കായാണ് രണ്ട് ക്യാപ്റ്റന്‍മാരേയും രണ്ട് പരിശീലക സംഘത്തേയും തിരഞ്ഞെടുത്തത്. രഞ്ജി ട്രോഫി പോരാട്ടത്തിനുള്ള ടീമിനെ ആര്യന്‍ ജുയലും വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടങ്ങള്‍ക്കുള്ള ടീമിനെ കരണ്‍ ശര്‍മയും നയിക്കും.

മുന്‍ ഇന്ത്യന്‍ സ്പിന്നറും വെറ്ററന്‍ പരിശീലകനുമായ ഗ്യാനേന്ദ്ര പാണ്ഡെയാണ് രഞ്ജി ട്രോഫിക്കുള്ള ടീമിന്റെ കോച്ച്. വൈറ്റ് ബോളില്‍ മുന്‍ ഇന്ത്യന്‍ പേസര്‍ സുദീപ് ത്യാഗി, അരവിന്ദ് കപൂര്‍ എന്നിവരാണ് പരിശീലകര്‍.

ലൈംഗിക പീഡന കേസില്‍ അന്വേഷണം നേരിടുന്ന ആര്‍സിബി പേസര്‍ യഷ് ദയാല്‍ രഞ്ജി പോരിനുള്ള ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. കേസിനെ തുടര്‍ന്നു താരം ദീര്‍ഘനാളായി മത്സര ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

ഈ മാസം 11 മുതലാണ് 2026-27 സീസണിലെ രഞ്ജി പോരാട്ടങ്ങള്‍ തുടങ്ങുന്നത്. 11ന് ബിഹാറിനെതിരെയാണ് യുപിയുടെ ആദ്യ രഞ്ജി പോരാട്ടം.

News Now

Summary

In a first, the Uttar Pradesh Cricket Association is set to adopt a split captaincy and coaching model for the upcoming domestic season, with a separate set of coaches and captains overseeing the red-ball and white-ball teams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates