
'കേരളത്തിലെ സുവര്‍ണ താരം'; സഞ്ജുവില്ലാത്ത ടീമിലേക്ക് വിഘ്നേഷിനെ സ്വാഗതം ചെയ്ത് രാജസ്ഥാന് റോയല്‍സ്
അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ രാജസ്ഥന് ടീമിലെത്തിച്ചത്. ലേലത്തില്‍ വിറ്റുപോയ ഒരേയൊരു മലയാളി താരമാണ് വിഘ്നേഷ്.

അബുദാബി: ഐപിഎല്‍ ലേലത്തില്‍ മലയാളി താരം വിഘ്നേഷ് പുത്തൂരിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ രാജസ്ഥന് ടീമിലെത്തിച്ചത്. ലേലത്തില്‍ വിറ്റുപോയ ഒരേയൊരു മലയാളി താരമാണ് വിഘ്നേഷ്.
കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സില്‍ അരങ്ങേറിയ വിഘ്നേഷ്, മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പിന്നാലെ കേരള ക്രിക്കറ്റ് ടീമിലും ഇടം ലഭിച്ചിരുന്നു. ലേലത്തിനു മുന്നോടിയായി മുംബൈ താരത്തെ റിലീസ് ചെയ്യുകയായിരുന്നു. സഞ്ജുവിനു പകരം രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം സ്പിന്‍ പങ്കാളിയായാണ് വിഘ്നേഷ് ടീമിലേക്ക് എത്തുന്നത്.
13 മലയാളി താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തിയത്. വിഘ്നേഷ് പുത്തൂരിനു പുറമെ മുന്‍പ് ചെന്നൈ താരമായിരുന്ന പേസര്‍ കെഎം ആസിഫ്, ഏദന്‍ ആപ്പിള്‍ ടോം, രോഹന് കുന്നുമ്മല്‍, സല്മാന് നിസാര്‍, അഹ്മദ് ഇമ്രാന്, അബ്ദുല്‍ ബാസിത്, ജിക്കു ബ്രൈറ്റ്, അഖില്‍ സ്കറിയ, മുഹമ്മദ് ഷറഫുദ്ദീന്, ശ്രീഹരി നായര്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
In the IPL auction, the Malayali player Vignesh Puthur was acquired by Rajasthan Royals
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




