നോക്കൗട്ട് മത്സരങ്ങളില്‍ വമ്പന്‍ മെസി തന്നെ, ബ്രസീലിന്റെ റൊണാള്‍ഡോയെ കടത്തിവെട്ടി

ഉറുഗ്വേയ്ക്ക് എതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന ജയിച്ചു കയറിയപ്പോള്‍ രണ്ട് അസിസ്റ്റും ഒരു ഗോളുമായി മെസി നിറഞ്ഞു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:46 am IST

ഇക്വഡോറിന്‌ എതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന ജയിച്ചു കയറിയപ്പോള്‍ രണ്ട് അസിസ്റ്റും ഒരു ഗോളുമായി മെസി നിറഞ്ഞു. സെമി ഉറപ്പിക്കാനുള്ള പോരില്‍ കാലിടറുന്നില്ലെന്ന് ഉറപ്പിച്ചായിരുന്നു അര്‍ജന്റീനിയന്‍ നായകന്റെ കളി. ഇതിലൂടെ പല വമ്പന്‍ നേട്ടങ്ങളും മെസിയുടെ പേരിലേക്ക് എത്തുന്നു. 

പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയ താരമായി മെസി മാറി. 20 ഗോളും അസിസ്റ്റുമായാണ് മെസി ഒന്നാമത് നില്‍ക്കുന്നത്. കോപ്പ അമേരിക്കയിലും ലോകകപ്പിലുമായി 5 ഗോളും 15 അസിസ്റ്റുമാണ് മെസിയുടെ പേരില്‍ ഇപ്പോഴുള്ളത്. മറ്റൊരു താരത്തിനും ഇവിടെ മെസിക്കൊപ്പം എത്താനായിട്ടില്ല. 

കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ നേരിടാന്‍ ഇറങ്ങും മുന്‍പ് 17 ഗോള്‍ കോണ്‍ട്രിബ്യൂഷനോടെ ബ്രസീലിയന്‍ മുന്‍ താരം റൊണാള്‍ഡോ നസാരിയോനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു മെസി. എന്നാല്‍ ഇക്വഡോറിനെതിരെ രണ്ട് അസിസ്റ്റും ഒരു ഗോളും വന്നതോടെ മെസി റെക്കോര്‍ഡിട്ടു. 

കോപ്പ അമെരിക്ക സെമി ഫൈനലില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഇക്വഡോറിന് എതിരെ റോഡ്രിഗോ ഡി പോള്‍, മാര്‍ട്ടിനസ് എന്നിവരാണ് മെസിയെ കൂടാതെ വല കുലുക്കിയത്. ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ഗോള്‍. കോപ്പ അമേരിക്കയില്‍ ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മെസി ഫ്രീകിക്കില്‍ നിന്ന് ഗോള്‍ കണ്ടെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now