
ഒടുവിൽ രോഹിത് ഫോമിൽ! അർധ സെഞ്ച്വറി തൂക്കി ഹിറ്റ്മാൻ
ഏകദിനത്തിലെ 59ാം അര്‍ധ ശതകം
അഡ്‌ലെയ്ഡ്: ഒടുവില്‍ ഫോമിലേക്ക് ശക്തമായി തിരിച്ചെത്തി രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത് അര്‍ധ സെഞ്ച്വറി നേടി. 74 പന്തുകള്‍ നരേിട്ട് 4 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 50 റണ്‍സിലെത്തി. താരത്തിന്റെ കരിയറിലെ 59 അര്‍ധ ശതകമാണിത്. രോഹിത് നിലവിൽ 63 റൺസുമായി ക്രീസിൽ തുടരുന്നു.
തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യ രോഹിത്- ശ്രേയസ് സഖ്യത്തിന്റെ കരുത്തിൽ സ്കോർ 100 കടത്തി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയില്‍. രോഹിതിനൊപ്പം 43 റണ്‍സുമായി ശ്രേയസ് അയ്യരാണ് ക്രീസില്‍.
WHAT TO READ NEXT
കോഹ്‌ലി 'ഡക്ക്'! രണ്ടാം ഏകദിനത്തിലും നിരാശ; രോഹിത് ക്രീസില്‍
രണ്ടാം ഏകദിനത്തിലും വിരാട് കോഹ്‌ലി ക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്‌ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്‌ലിയെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
ടോസ് നേടി ഇത്തവണയും ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ഗില്ലിനെ മടക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കിയത്. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്‌ലിയേയും ബാര്‍ട്‌ലെറ്റ് മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.
WHAT TO READ NEXT

രോഹിത് തന്നെ ഓപ്പണര്‍, ടീമില്‍ മാറ്റമില്ല; ഇന്ത്യയ്ക്ക് ബാറ്റിങ്
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്

Summary
ind vs aus: Rohit Sharma ups the ante against the Australian fast bowlers.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


