
തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; പുരുഷ ഹോക്കിയില്‍ രണ്ടാം സ്ഥാനവുമായി ക്വാര്‍ട്ടറിലേക്ക്; ജപ്പാനെ തകര്‍ത്തത് 5-3ന്
തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; പുരുഷ ഹോക്കിയില്‍ രണ്ടാം സ്ഥാനവുമായി ക്വാര്‍ട്ടറിലേക്ക്; ജപ്പാനെ തകര്‍ത്തത് 5-3ന്
ടോക്യോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കിയില്‍ ആതിഥേയരായ ജപ്പാനെ തകര്‍ത്ത് ഇന്ത്യ. ജയത്തോടെ രണ്ടാം സ്ഥാനക്കാരായി ഒളിംപിക്സ് ക്വാര്‍ട്ടറിലേക്ക്. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ രണ്ടാം സ്ഥാനക്കാരായപ്പോള്‍ ഗ്രൂപ്പ് എയിലെ ജേതാക്കളായി ഒന്നാം സ്ഥാനത്തോടെ ഓസ്ട്രേലിയയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
കളിയുടെ ഒന്നാം ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ രണ്ട് ഗോള്‍ നേടി പിടിമുറുക്കി. ആദ്യ ക്വാര്‍ട്ടറില്‍ ജപ്പാന് ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. കളി തുടങ്ങി 13ാം മിനിറ്റിലാണ് ഇന്ത്യ ലീഡ് നേടുന്നത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഒളിംപിക്സില്‍ താരം നേടുന്ന നാലാം ഗോളാണ് ഇത്. 17ാം മിനിറ്റില്‍ ഗുര്‍ജന്ത് സിങിലൂടെ ഇന്ത്യ രണ്ടാം ഗോളും നേടി. രണ്ട് മിനിറ്റിനുള്ളില്‍ ജപ്പാന് ഒരു ഗോള്‍ മടക്കി.
രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി 33ാം മിനിറ്റില്‍ ജപ്പാന് സമനില ഗോള്‍ സ്വന്തമാക്കി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ മൂന്നാം ഗോള്‍ നേടി ലീഡ് തിരിച്ചു പിടിച്ചു. ഫീല്‍ഡ് ഗോളിലൂടെ ഷംസെര്‍ സിങാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 51ാം മിനിറ്റില്‍ നീലകണ്ഠ ശര്‍മയിലൂടെ ഇന്ത്യ നാലാം ഗോളും നേടി ലീഡ് ഉയര്‍ത്തി. 57ാം മിനിറ്റില്‍ ഗുര്‍ജന്ത് തന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യയുടെ സ്കോര്‍ അഞ്ചില്‍ എത്തിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ജപ്പാന് ഒരു ഗോള്‍ കൂടി നേടി ആശ്വാസം കൊണ്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



