
ചരിത്രമെഴുതി വനിതകള്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പത്ത് വിക്കറ്റ് വിജയം
ജയിക്കാന്‍ 37 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യ 9.2 ഓവറില്‍ ലക്ഷ്യം കണ്ടു

ചെന്നൈ: ദക്ഷിണാഫ്രിയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. ജയിക്കാന്‍ 37 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യ 9.2 ഓവറില്‍ ലക്ഷ്യം കണ്ടു. ഷെഫാലി വര്‍മ 30 പന്തില്‍ നിന്ന് 24 റണ്‍സും സതീഷ് ശുഭ 26 പന്തില്‍ നിന്ന് പുറത്താകാതെ 13 റണ്‍സും നേടി.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 266 റണ്‍സിനും രണ്ടാം ഇന്നിങ്‌സ് 373 റണ്‍സിനും അവസാനിച്ചിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 337 റണ്‍സ് ലീഡുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിനു വിട്ടു. അവരുടെ പോരാട്ടം 373 റണ്‍സില്‍ അവസാനിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ സന്‍ ലൂസും ലൗറ വാല്‍വര്‍ടറും സെഞ്ച്വറി നേടി. സന്‍ലൂസ് 109 റണ്‍സെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വാല്‍വര്‍ട 122 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കറോറായി. നാദിന്‍ ഡി ക്ലാര്‍ക്ക് 61 റണ്‍സും മരിസന്‍ കാപ് 31 റണ്‍സ് നേടി. മറ്റുള്ളവര്‍ക്കൊന്നും കാര്യമായി റണ്‍സ് നേടാനായില്ല. സ്‌നേഹ് റാണ, ദീപ്തി ശര്‍മസ രാജേശ്വരി ഗെയ്ക് വാദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ചരിത്രമെഴുതിയാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷെഫാലി വര്‍മയുടെ ഇരട്ട സെഞ്ച്വറി (205)യും സ്മൃതി മന്ധാനയുടെ സെഞ്ച്വറിയും (149), ജെമിമ റോഡ്രിഗസ് (55), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (69), റിച്ച ഘോഷ് (89) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
WHAT TO READ NEXT

ബാറ്റിങ് കോച്ച്, മെന്റര്‍; ദിനേഷ് കാര്‍ത്തിക് ഇനി തന്ത്രം മെനയും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ



