
ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 18ാം സ്വര്‍ണം

നഗോയ: അമ്പെയ്ത്തില്‍ കുംകും ചരിത്ര സ്വര്‍ണം സ്വന്തമാക്കിയതിനു പിന്നാലെ വനിതാ ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യയുടെ സുവര്‍ണ മുന്നേറ്റം. ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം. പ്രണവി ഊര്‍സാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്. ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന അനുപമ നേട്ടവും പ്രണവിയ്ക്ക് സ്വന്തം.
ചൈനയുടെ യിന് റോനിങ്, സിംഗപ്പുരിന്റെ ഷാനോന്‍ ടാന്‍ എന്നിവരെ മറികടന്നാണ് താരത്തിന്റെ ചരിത്ര നേട്ടം. ലീഡര്‍ ബോര്‍ഡില്‍ 15 പോയിന്റുകളാണ് പ്രണവി കുറിച്ചത്. യിന്, ടാന്‍ എന്നിവര്‍ക്ക് 14 പോയിന്റുകള്‍. വെള്ളി ഇരുവരും പങ്കിടും.
ഗെയിംസില്‍ പ്രണവിയുടെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ ഗോള്‍ഫ് ടീം ഇനത്തില്‍ പ്രണവിയുടെ കരുത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. അതിദി അശോക്, ദിക്ഷ ദാഗര്‍ എന്നിവരാണ് ടീമില്‍ പ്രണവിക്കൊപ്പം കളിച്ചത്.
ഗെയിംസില്‍ ഇന്ത്യയുടെ 18ാം സ്വര്‍ണമാണിത്. 18 സ്വര്‍ണം, 26 വെള്ളി, 35 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ മൊത്തം നേട്ടം 79ല്‍ എത്തി. ഇന്ത്യ അഞ്ചാം സ്ഥാനത്തു തന്നെ തുടരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Pranavi Urs holds her nerve to win the women’s individual golf gold medal, finishing the four-round competition at 15 under par
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





