News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

മസ്കറ്റ്: വനിത ഹോക്കി ലോകകപ്പില് ദക്ഷിണാഫ്രിക്കയെ തോല്പ്പിച്ച് ഇന്ത്യ ഫൈനലില്. മൂന്നിനെതിരെ ആറ് ഗോളുകള്ക്കാണ് ഇന്ത്യയുടെ വിജയം.
അക്ഷത അബാസോ, മരിയാന കുജുര്, മുംതാസ് ഖാന്, റുതുജ, ജ്യോതി ഛത്രി, അജിമ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി തെഷാന് ഡി ലാറേ, ക്യാപ്റ്റന് ടോണി മാര്ക്സ്, ഡിര്ക്കി എന്നിവര് ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ തുടക്കത്തില് തന്നെ ആദ്യഗോള് നേടിയ ദക്ഷിണാഫ്രിക്ക പ്രതിരോധത്തില് ഊന്നിയാണ് കളിച്ചത്.
കളിയുടെ അഞ്ചാം മിനിറ്റില് ദക്ഷിണാഫ്രിക്ക ഗോള് നേടി രണ്ട് മിനിറ്റ് കഴിയുന്നതിന് മുന്പെ ഇന്ത്യ ഗോള് മടക്കി. എന്നാല് ഇന്ത്യന് സമനിലയുടെ ആയൂസ് ഒരു മിനിറ്റ് പോലും ശേഷിച്ചില്ല. എട്ടാം മിനിറ്റില് ദക്ഷിണാഫ്രിക്കന് ക്യാപ്റ്റന് പന്ത് ഇന്ത്യന് വലയിലെത്തിച്ച് ലീഡ് നേടി. പതിനൊന്നാം മിനിറ്റില് തന്നെ ഇന്ത്യ സമനില ഗോള് നേടി. പിന്നീടങ്ങോട്ട് കളി തീരുംവരെ ഇന്ത്യന് ആധിപത്യമായിരുന്നു. ആദ്യപകുതിയില് തന്നെ ഇന്ത്യ ആറ് തവണ ദക്ഷിണാഫ്രിക്കന് വല കുലുക്കി. ഞായറാഴ്ച ഫൈനല് മത്സരത്തില് നെതര്ലന്ഡ്സാണ് ഇന്ത്യയുടെ എതിരാളി.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates