
ലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയത്തുടക്കം
ഇന്ത്യ മുന്നോട്ടുവെച്ച 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ വനിതകള്‍ 109 റണ്‍സിന് പുറത്തായി
ധാക്ക: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ശ്രീലങ്കയെ 41 റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ വനിതകള്‍ 109 റണ്‍സിന് എല്ലാവരും പുറത്തായി.
ഹേമലത അടക്കമുള്ള ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യന്‍ വിജയം. ഹേമലത 15 റണ്‍സിന് 3 വിക്കറ്റെടുത്തു. ദീപ്തി ശര്‍മ്മ, പൂജാ വസ്ത്രാകര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
30 റണ്‍സെടുത്ത ഹാസിന് മധുസികയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഹര്‍ഷിത മാധവി 26 ഉം, ഒഷാദി രണസിംഗെ 11 ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല.
ആദ്യം ബാറ്റുചെയ്ത ഇന്ത്യന്‍ വനിതകള്‍ ജെമൈമ റോഡ്രിഗസിന്റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. ജമൈമ 53 പന്തില്‍ 76 റണ്‍സെടുത്തു. ഹര്മന് പ്രീത് കൗര്‍ 33 ഉം, ഹേമലത 13 ഉം, ഷഫാലി 10 ഉം റണ്‍സെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
