
ഇംഗ്ലണ്ടിനെ 5-0ന് ഇന്ത്യ തോൽപ്പിക്കും, വമ്പൻ പ്രവചനവുമായി മോണ്ടി പനേസർ; വാദങ്ങൾ ഇങ്ങനെ
ഓഗസ്റ്റിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ഇംഗ്ലണ്ടിൽ ആരംഭിക്കുന്നത്. വേനൽ സമയമാണ് ഇത് ഇംഗ്ലണ്ടിൽ
ലണ്ടൻ: പിച്ചിൽ ടേൺ ലഭിച്ചാൽ ഇംഗ്ലണ്ടിൽ വെച്ച് ഇംഗ്ലണ്ടിനെ 5-0ന് ഇന്ത്യ തോൽപ്പിക്കുമെന്ന് ഇംഗ്ലണ്ട് മുൻ സ്പിന്നർ മോണ്ടി പനേസർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.
ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 3-1ന് ഇംഗ്ലണ്ടിനെ ഇന്ത്യ വീഴ്ത്തിയിരുന്നു. കൂടുതൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളാണ് ഇവിടെ ഇന്ത്യ ഒരുക്കിയത് എന്ന വിമർശനം ഉയർന്നിരുന്നു. ഓഗസ്റ്റിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ഇംഗ്ലണ്ടിൽ ആരംഭിക്കുന്നത്. വേനൽ സമയമാണ് ഇത് ഇംഗ്ലണ്ടിൽ. ഇന്ത്യൻ സ്പിന്നർമാർ ആധിപത്യം സ്ഥാപിച്ചാൽ ഇന്ത്യക്ക് 5-0ന് പരമ്പര സ്വന്തമാക്കാൻ സാധ്യതയുണ്ട്.
എന്നാൽ ഇംഗ്ലണ്ടിലെ സീമിങ് കണ്ടീഷനിൽ ഇന്ത്യ 5-0ന് ജയിക്കാനോ? നല്ല തമാശ എന്നായിരുന്നു ആരാധകരിൽ ഒരാളുടെ പ്രതികരണം. ഇതിനും പനേസർ മറുപടി നൽകി. ഓഗസ്റ്റിൽ സീം ലഭിക്കുമോ? ആ സമയം സ്പിൻ ലഭിക്കാനാണ് കൂടുതൽ സാധ്യത. ഓഗസ്റ്റിൽ വിക്കറ്റിൽ ടേൺ ലഭിച്ചാൽ ഇന്ത്യക്ക് 5-0 എന്നത് എല്ലാ അർഥത്തിലും സാധ്യമാണ്, പനേസർ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെ ഇംഗ്ലണ്ട് കളിക്കുമ്പോൾ കൂടുതലും പച്ചപ്പ് നിറഞ്ഞ പിച്ചായിരിക്കും. എന്നാൽ ഓഗസ്റ്റിൽ വരണ്ട വിക്കറ്റാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ഇംഗ്ലണ്ട് മുൻ സ്പിന്നർ ചൂണ്ടിക്കാണിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് 2 ടെസ്റ്റുകളാണ് ന്യൂസിലാൻഡ് ഇംഗ്ലണ്ടിന് എതിരെ കളിക്കുന്നത്. ജൂൺ രണ്ടിന് ആദ്യ ടെസ്റ്റ് ആരംഭിക്കും.
ജോ റൂട്ട് വലിയ സ്കോർ കണ്ടെത്തിയാൽ ഇംഗ്ലണ്ടിന് ജയിക്കാം. എന്നാൽ റൂട്ടിന് എല്ലാ റൺസും സ്കോർ ചെയ്യാൻ കഴിയും എന്ന് കരുതുന്നുണ്ടോ? പരിചയസമ്പത്തില്ലാത്ത ഇംഗ്ലണ്ട് ബാറ്റിങ്ങിനെ ചൂഷണം ചെയ്യാൻ കഴിവുള്ള സീമർമാർ ഇന്ത്യൻ നിരയിലുണ്ട് എന്നും പനേസർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



