തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ രണ്ട് പേരെ മടക്കി ഇന്ത്യ; ടീമില്‍ നാല് മാറ്റം

തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ രണ്ട് പേരെ മടക്കി ഇന്ത്യ; ടീമില്‍ നാല് മാറ്റം

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:57 am IST
Edited by :migrator

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ആശ്വാസം വിജയം തേടി ഇന്ത്യ. മൂന്നാം ഏകദിനം പുരോഗമിക്കുമ്പോള്‍ ആതിഥേയരുടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ. ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് വിടുകയായിരുന്നു. ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയില്‍. 

ഓപ്പണര്‍ ജന്നേമന്‍ മാലന്‍ (ഒന്ന്), ക്യാപ്റ്റന്‍ ടെംബ ബവുമ (എട്ട്) എന്നിവരാണ് പുറത്തായത്. മാലനെ ദീപക് ചഹര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ ടെംബ ബവുമയെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ റണ്ണൗട്ടാക്കുകയായിരുന്നു. 

നിലവില്‍ 28 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും 9 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രമുമാണ് ക്രീസില്‍. 

'വൈറ്റ് വാഷ്' ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് പരമ്പര അടിയറവു വച്ച ഇന്ത്യ, നാല് മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്. വെങ്കടേഷ് അയ്യര്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കു പകരം സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചഹര്‍ എന്നിവര്‍ ടീമിലെത്തി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. ടബ്‌രസ് ഷംസിക്കു പകരം ഡ്വെയിന്‍ പ്രിട്ടോറിയസ് ടീമിലെത്തി.

ഇന്ത്യ ഇലവന്‍: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ജയന്ത് യാദവ്, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചഹല്‍. 

News Now