ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ്; അരങ്ങേറ്റ മത്സരത്തിൽ ഫീൽഡിങ് മികവുമായി ഷഫലി വർമ; ഷോർട്ട് ലെ​ഗിൽ അതിശയിപ്പിക്കുന്ന ക്യാച്ച്

ഇം​ഗ്ലണ്ട് ഓപ്പണർ ബ്യൂമോണ്ടിനെ പുറത്താക്കാൻ ഷോർട്ട് ലെ​ഗിൽ നിന്നാണ് ഷഫലിയുടെ പെർഫക്ട് ക്യാച്ച് എത്തിയത്

ഇം​ഗ്ലണ്ട് ഓപ്പണർ ബ്യൂമോണ്ടിനെ പുറത്താക്കാൻ ഷഫലിയുടെ ക്യാച്ച്/ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:45 am IST

ബ്രിസ്റ്റോൾ‌: അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ദിനം തകർപ്പൻ ക്യാച്ചുമായി ഷഫലി വർമ. ഇം​ഗ്ലണ്ട് ഓപ്പണർ ബ്യൂമോണ്ടിനെ പുറത്താക്കാൻ ഷോർട്ട് ലെ​ഗിൽ നിന്നാണ് ഷഫലിയുടെ പെർഫക്ട് ക്യാച്ച് എത്തിയത്. 

ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇം​ഗ്ലണ്ട് സ്കോർ 69ൽ നിൽക്കെ ഓപ്പണർ ലോറൻ വിൻഫീൽഡിനെ പൂജാ വസ്ത്രാക്കർ മടക്കി. എന്നാൽ മറുവശത്ത് ബ്യൂമോണ്ട് ഉറച്ച് നിന്നു. ഒടുവിൽ അരങ്ങേറ്റത്തിന് ഇറങ്ങി സ്നേഹ റാണയുടെ ഡെലിവറിയിൽ ഷഫലിക്ക് ക്യാച്ച് നൽകി ബ്യൂമോണ്ട് മടങ്ങി. 

144 പന്തുകൾ നേരിട്ട് 66 റൺസ് നേടിയാണ് ബ്യൂമോണ്ട് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ഷോർട്ട് ലെ​ഗിലേക്ക് എത്തിയ പന്തിൽ മുൻപോട്ട് ആഞ്ഞ് ഷഫലി ​ഗ്രൗണ്ടിൽ പന്ത് സ്പർശിക്കുന്നതിന് ഇഞ്ചുകൾ മാത്രം വ്യത്യാസത്തിൽ ഒറ്റക്കയ്യിൽ ക്യാച്ചെടുത്തു. ആദ്യ ദിനം കളി നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എന്ന നിലയിലാണ് ഇം​ഗ്ലണ്ട് വനിതാ ടീം. ക്യാപ്റ്റൻ ഹീതർ നൈറ്റ് 95 റൺസ് നേടി പുറത്തായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now