ജയിച്ചേ മതിയാകൂ... ഇന്ത്യ - സിംബാബ്‌വെ ആദ്യ ടി20 ഇന്ന്; അയ്യർക്ക് നിർണായകം

തുടർച്ചയായി രണ്ട് പരമ്പര തോറ്റതോടെ ശ്രേയസ് അയ്യർക്കും ടീം ഇന്ത്യക്കും ഇന്നത്തെ പോരാട്ടം നിർണായകമാണ്.

 t20 cricket
India Eye Winning Start Against Zimbabwe After Back-to-Back T20 Series Defeats
Edited by :Joice Daniel
Last Updated :23 ജൂലൈ 2026, 7:26 am IST

ഹരാരെ: അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഹരാരെ സ്‌പോർട്‌സ് ക്ലബിലാണ്. ഇന്ന് വൈകിട്ട് 4.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. തുടർച്ചയായി രണ്ട് പരമ്പര തോറ്റതോടെ ശ്രേയസ് അയ്യർക്കും ടീം ഇന്ത്യക്കും ഇന്നത്തെ പോരാട്ടം നിർണായകമാണ്.

സൂര്യകുമാർ യാദവിൽ നിന്ന് ടി20 നായക സ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യർക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരയിലെ ആറ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയം നേടാൻ ഇന്ത്യക്കായിട്ടില്ല. പരമ്പര വിജയത്തിലൂടെ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം.

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസനെ ഇന്ത്യ ഒഴിവാക്കിയിരുന്നു. വൈഭവ് സൂര്യവംശിയാണ് ഇന്നത്തെ മത്സരത്തിലെ മറ്റൊരു ആകർഷണം. ഇംഗ്ലണ്ടിനെതിരെ സീനിയർ ടീമിൽ അരങ്ങേറിയ 'വണ്ടർ കിഡിന്' വേണ്ട രീതിയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം പിടിച്ചാൽ വൈഭവിന്റെ വെടിക്കെട്ട് പ്രതീക്ഷിക്കാം.

അതേ സമയം, സിംബാബ്‌വെ ഇപ്പോൾ ഒരു കുഞ്ഞൻ ടീം അല്ല, ഈ വർഷം ആദ്യം നടന്ന ടി20 ലോകകപ്പിൽ സൂപ്പർ എട്ടിൽ ഇടം നേടിയ ടീം അതിന് ശേഷം നടന്ന ബംഗ്ലാദേശിനെതിരായ ഏകദിന ടെസ്റ്റ് മത്സരത്തിലും ഏകദിന പരമ്പരയിലും വിജയിച്ചിരുന്നു. എന്നാൽ ടി20 പരമ്പരയിൽ ബംഗ്ലാദേശിനോട് അവർ പരാജയപ്പെട്ടത് മാത്രമാണ് തിരിച്ചടി. പരമ്പരയിലെ മറ്റ് മത്സരങ്ങൾ 25, 26 തീയതികളിലായി ഇതേ വേദിയിൽ നടക്കും.

News Now

Summary

India Eye Winning Start Against Zimbabwe After Back-to-Back T20 Series Defeats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics