
'ഇന്ത്യ സൂപ്പർ താരങ്ങളുടെ ടീം, ഞങ്ങളുടെ ഉന്നം ബുംറയും കോഹ്ലിയും മാത്രമല്ല';പ്രശംസിച്ച് ഓസീസ് സ്പിന്നര്‍
മുഴുവന്‍ ഇന്ത്യന്‍ ടീമും അവിശ്വസനീയമാംവിധം കഴിവുള്ളവരാണ്' നഥാന്‍ ലിയോണ്‍ പറഞ്ഞു.

അഡ്ലെയ്ഡ്: ഇന്ത്യ മികച്ച താരങ്ങള്‍ നിറഞ്ഞ ക്രിക്കറ്റ് ടീമാണെന്ന് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ബുംറയെയും കോഹ്ലിയെയും പോലുള്ള അസാധാരണ കളിക്കാരെ നേരിടുന്നതില്‍ ഓസ്ട്രേലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും താരം പറഞ്ഞു. 'ഇന്ത്യ സൂപ്പര്‍ താരങ്ങളുടെ ടീമാണ്, ജസ്പ്രീത് ബുംറയെയും വിരാട് കോഹ്ലിയെയും പോലുള്ള 'അസാധാരണ' കളിക്കാരെ നേരിടുന്നതില്‍ ഓസ്ട്രേലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, മുഴുവന്‍ ഇന്ത്യന്‍ ടീമും അവിശ്വസനീയമാംവിധം കഴിവുള്ളവരാണ്' നഥാന്‍ ലിയോണ്‍ പറഞ്ഞു.
ബോര്‍ഡര്‍ ഗാവസകര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ നേടിയ 295 റണ്‍സ് വിജയം നേടിയതിന് പിന്നാലെ കോഹ്ലിയും ബുംറയും ഉള്‍പ്പെടെയുള്ള താരങ്ങളെ കുറിച്ചാണ് ചര്‍ച്ച. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് നോക്കിയാല്‍ കഴിവുള്ള മികച്ച താരങ്ങളെ കാണാമെന്നും നഥാന്‍ ലിയോണ്‍ പറഞ്ഞു. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്, വിജയിക്കുന്നതിന് മുഴുവന്‍ ടീമും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഇന്ത്യന്‍ ടീം അവിശ്വസനീയമാംവിധം കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഏതെങ്കിലും ഒരു കളിക്കാരനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, മൈതാനത്തിറങ്ങുന്ന ഓരോ ഇന്ത്യന്‍ താരത്തോടും ഞങ്ങള്‍ക്ക് ബഹുമാനമല്ലാതെ മറ്റൊന്നുമില്ല ലിയോണ്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. 536 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ഓഫ് സ്പിന്നര്‍ ആര് അശ്വിന് പെര്‍ത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്താനായില്ല. 300ലധികം വിക്കറ്റുകള്‍ നേടിയ രവീന്ദ്ര ജഡേജയും ടീമിന് പുറത്താണെന്ന് ലിയോണ്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത




