ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്; പരമ്പര നേടാന്‍ ഗില്ലും സംഘവും, തിരിച്ചുവരവിന് കിവീസ്

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവരിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്

Indian team
ഇന്ത്യന്‍ ടീം പരിശീലനത്തിനിടെ
Edited by :jayakumarna
Last Updated :14 ജനുവരി 2026, 7:01 am IST

രാജ്‌കോട്ട് : ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചയ്ക്ക് 1.30 മുതലാണ് കളി. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.

ആദ്യ മത്സരം നാലു വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്നും വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. അതേസമയം തിരിച്ചു വരവു ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് കളത്തിലിറങ്ങുന്നത്. ഏഴ് തവണ ഇന്ത്യയിലെത്തിയപ്പോഴും കിവീസിന് പരമ്പര നേടാനായിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കുറിക്കുകയും കിവീസ് ലക്ഷ്യമിടുന്നു.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവരിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ കളിയിലെ താരമായ കോഹ്ലി 93 റണ്ണെടുത്ത് പുറത്തായി. രോഹിത് 29 പന്തില്‍ 26 റണ്ണടിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പാണ് ഇരുവരുടെയും ലക്ഷ്യം. നിലവിലെ ഫോം പ്രായത്തെ മറികടക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

മുന്‍നിര ബാറ്റര്‍മാരെല്ലാം കഴിഞ്ഞ കളിയില്‍ തിളങ്ങിയിരുന്ന. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി നേടി. ശ്രേയസ് അയ്യര്‍ 49 റണ്ണെടുത്തു. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരം നിതീഷ് റെഡ്ഡി ഇന്ന് ടീമില്‍ എത്തിയക്കും. സുന്ദറിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയ ആയുഷ് ബദോനി അരങ്ങേറുമോയെന്നതില്‍ വ്യക്തതയില്ല. ഋഷഭ് പന്തിന് പകരമെത്തിയ ധ്രുവ് ജുറേലിനും അവസരം ലഭിച്ചിട്ടില്ല.

സാധ്യതാ ടീം

ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ന്യൂസിലന്‍ഡ്: മൈക്കല്‍ ബ്രേസ്--വെല്‍ (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വെ, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ ഹേ, സകാരി ഫൗള്‍ക്സ് , ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, അദിത്യ അശോക്.

News Now

Summary

The second ODI between India and New Zealand will be played today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates