
വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ദക്ഷിണാഫ്രിക്ക; രണ്ടാം ടി 20 ഇന്ന്
പരിക്കിനുശേഷം ആൻറിച്ച് നോർഗ്യെ തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകരും

ചണ്ഡിഗഡ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 ക്രിക്കറ്റ് മത്സരം ഇന്ന് നടക്കും. ആദ്യമായി പുരുഷ രാജ്യാന്തര മത്സരത്തിനു വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണി മുതലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
WHAT TO READ NEXT

ജൂനിയർ ഹോക്കി ലോകകപ്പ്: ജർമ്മനി ചാംപ്യന്മാർ; സ്പെയിനെ തകർത്തു
കട്ടക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ നേടിയ 101 റണ്‍സ് വിജയത്തിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. കൂറ്റന്‍ വിജയം നേടിയപ്പോഴും, വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും നായകന് സൂര്യകുമാര്‍ യാദവും ബാറ്റിങ്ങില്‍ ഫോമിലേക്ക് ഉയരാത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. ടി 20യില്‍ ഓപ്പണറായി മൂന്നു സെഞ്ച്വറികള്‍ നേടിയ സഞ്ജുവിനെ തഴഞ്ഞാണ് ഗില്ലിന് തുടരെ അവസരം നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നാലു റണ്‍സെടുത്ത് ഗില്‍ പുറത്തായി. നായകന് സൂര്യകുമാര്‍ യാദവാകട്ടെ, കഴിഞ്ഞ 21 ഇന്നിങ്സുകളില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടിയിട്ടില്ല. ടി20 ടീമിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഉജ്ജ്വല ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിങ് നിരയും ഫോം വീണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിലെ കനത്ത തോൽവി മറികടന്ന്, വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് പ്രോട്ടീസ് ടീമിന്റെ ശ്രമം. പരിക്കിനുശേഷം ആൻറിച്ച് നോർഗ്യെ തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകരും. എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കുന്നത്. ബാറ്റർമാർക്കും പേസർമാർക്കും അനുകൂലമായ പിച്ചാണ് മുല്ലൻപൂരിൽ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
News Now
പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ആളുകൾ എന്തും പറയട്ടെ; അവരുടെ വെറുപ്പിന് നിങ്ങളുടെ സ്വപ്നത്തെ തടയിടാനാകില്ല: ജസ്റ്റിൻ ബീബർ
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

Summary
India-South Africa second T20 cricket match to be played today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കുതിച്ച് രൂപ, രണ്ടുദിവസത്തിനിടെ 31 പൈസയുടെ നേട്ടം, രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം; കുതിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

സ്വന്തം നാട്ടിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 'അതിഥികൾ', അഫ്ഗാനിസ്ഥാൻ 'ആതിഥേയർ'; ശ്രേയസിനും സംഘത്തിനും വിസിറ്റേഴ്സ് ഡ്രസിങ് റൂം!

