മൈതാനത്ത് '100' മിസൈല്‍ വര്‍ഷിച്ച് ഗില്ലും ഇഷാനും; ലഖ്‌നൗവില്‍ ഇന്ത്യ പണിതത് 'റണ്‍സ് കൊട്ടാരം'

ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കൊളുത്തിയ പീരങ്കി വര്‍ഷത്തിന്റെ തേരിലേറി കുതിച്ച ഇന്ത്യന്‍ ടീമിന് കൂറ്റന്‍ സ്‌കോര്‍

GILL
സെഞ്ച്വറി പ്രകടനവുമായി ​ഗിൽSOURCE: BCCI
Edited by :Dhanoj AM
Last Updated :17 ജൂൺ 2026, 5:30 pm IST

ലഖ്‌നൗ: ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കൊളുത്തിയ പീരങ്കി വര്‍ഷത്തിന്റെ തേരിലേറി കുതിച്ച ഇന്ത്യന്‍ ടീമിന് കൂറ്റന്‍ സ്‌കോര്‍. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 49.5 ഓവറില്‍ 402 റണ്‍സിന് എല്ലാവരും പുറത്തായി. 110 പന്തില്‍ 154 റണ്‍സ് നേടിയ ഗില്ലും 79 പന്തില്‍ 125 റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് ടീം സ്‌കോര്‍ 400 കടക്കാന്‍ സഹായിച്ചത്. ഒരുഘട്ടത്തിൽ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരും പുറത്തായതോടെ തുടർച്ചയായി വിക്കറ്റുകൾ വീഴുകയായിരുന്നു. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 418 റണ്‍സ് ആണ് റെക്കോര്‍ഡ്.

ലഖ്നൗ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഓവറില്‍ തന്നെ ജയസ്വാളിനെ (4) ഇന്ത്യക്ക് നഷ്ടമായെങ്കിലും പിന്നീടെത്തിയ ഗില്ലും രോഹിത് ശര്‍മയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് 48 റണ്‍സെടുത്ത് നില്‍ക്കെ പുറത്തായി. രോഹിതിനെ റാഷിദ് ഖാന്‍ ആണ് മടക്കിയത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗില്‍ 77 പന്തിലും ഇഷാന്‍ കിഷന്‍ 71 പന്തിലുമാണ് സെഞ്ചുറി തികച്ചത്.

ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവിന് അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കിയ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. പ്രിന്‍സ്് അരങ്ങേറ്റം കുറിച്ചതിന് പുറമേ, യശസ്വി ജയ്സ്വാള്‍, കുല്‍ദീപ് യാദവ് എന്നിവരേയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ഹര്‍ഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് പുറത്തായത്. നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റതിനെ തുടര്‍ന്നാണ് പുറത്തായത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

News Now

Summary

​india vs Afghanistan second oneday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates