
ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ; പരീക്ഷണങ്ങള്‍ക്ക് സാധ്യത
ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി20ക്കുള്ള പരിശീലനം എന്ന നിലയില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് പരീക്ഷണങ്ങള്‍ക്ക് തയ്യാറായേക്കും
ദുബായ്: എഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. രാത്രി 7.30 മുതലാണ് മത്സരം. ഇന്നലെ നടന്ന നിര്‍ണായക മത്സരം പാക്കിസ്ഥാന് വിജയിച്ചതോടെ, ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏഷ്യാകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായിരുന്നു.
അതിനാല്‍ തന്നെ റിസര്‍വ് നിരയെ പരീക്ഷിക്കാന്‍ ഇന്ത്യ ഇന്ന് തയ്യാറായേക്കും. അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി20ക്കുള്ള പരിശീലനം എന്ന നിലയില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് പരീക്ഷണങ്ങള്‍ക്ക് തയ്യാറായേക്കും.
രണ്ടു മത്സരങ്ങളിലും കാര്യമായി തിളങ്ങാതിരുന്ന ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തിയേക്കും. പരിക്കേറ്റ രവീന്ദ്രജഡേജയ്ക്ക് പകരം ടീമിലെത്തിയ അക്സര്‍ പട്ടേലും കളിച്ചേക്കും. കെ എല്‍ രാഹുലിന്റെ നിറം മങ്ങിയ പ്രകടനവും ടീമിന് തിരിച്ചടിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്


