ഇന്ത്യ പൊരുതി വീണു; സ്‌ക്വാഷില്‍ ആശ്വാസ വെങ്കലം

വേലവന്‍ സെന്തില്‍ കുമാര്‍- ജോഷ്‌ന ചിന്നപ്പ സഖ്യം ഏഷ്യന്‍ ഗെയിംസ് സെമിയില്‍ പരാജയപ്പെട്ടു

Asian Games 2026 Squash Velavan Senthilkumar, Joshna Chinappa
Asian Games 2026 Squashx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :26 സെപ്റ്റംബർ 2026, 10:00 am IST

നഗോയ: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യക്ക് വെങ്കലം. മിക്‌സഡ് ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ വേലവന്‍ സെന്തില്‍ കുമാര്‍- ജോഷ്‌ന ചിന്നപ്പ സഖ്യം സെമിയില്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്.

ഹോങ്കോങിനോടാണ് സെമിയില്‍ ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. ലീ കാ യി- താങ് മിങ് ഹോങ് സഖ്യമാണ് ജോഷ്‌ന- സെന്തില്‍ സഖ്യത്തെ വീഴ്ത്തിയത്.

രണ്ടാം സെറ്റ് നേടുകയും ഒന്നും മൂന്നും സെറ്റുകളില്‍ ഒറ്റ പോയിന്റ് വ്യത്യാസത്തില്‍ തോല്‍വി വഴങ്ങിയും ഇന്ത്യന്‍ സഖ്യം പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍: 10-11, 11-2, 10-11.

News Now

Summary

Asian Games 2026: A heartbreaking finish for India's Velavan Senthilkumar and Joshna Chinappa as they missed out on a place in the final after a dramatic loss to Hong Kong, China's Lee Ka Yi and Tang Ming Hong

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates