ന്യൂസിലന്‍ഡ് ബാറ്റിങിനിടെയാണ് താരം മടങ്ങിയത്, ധ്രുവ് ജുറേല്‍ പകരം ഇറങ്ങി

Rishabh Pant knee injury
പരിക്കേറ്റ് പന്ത് ഗ്രൗണ്ട് വിടുന്നുSource by : എക്സ്
Last Updated :17 October 2024, 5:13 pm IST

News Now

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ 46 റണ്‍സിനു പുറത്തായതിന്റെ നാണക്കേടിനു പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനു പരിക്ക്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്.

വലതു കാല്‍ മുട്ടിനു പരിക്കേറ്റ പന്ത് മൈതാനം വിട്ടു. ധ്രുവ് ജുറേല്‍ പകരക്കാരനായി ഗ്രൗണ്ടിലെത്തി. 37ാം ഓവറില്‍ ബോള്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പന്തിനു പരിക്കേറ്റത്.

ഇന്ത്യ 46 റണ്‍സിനു പുറത്തായപ്പോള്‍ ക്രീസില്‍ പിടിച്ചു നിന്നു പൊരുതിയ ഏക താരം പന്താണ്. ഇന്ത്യയുടെ ടോപ് സ്‌കോററും പന്ത് തന്നെ. ഇന്ത്യ നേടിയ 46ല്‍ 20 റണ്‍സും പന്തിന്റെ ബാറ്റില്‍ നിന്നാണ് വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates