ഉന്നം പിഴയ്ക്കാതെ ഷൂട്ടര്‍മാര്‍! ഇന്ത്യക്ക് മറ്റൊരു 'വെള്ളി' കൂടി

വനിതാ ഷൂട്ടിങ് ട്രാപ് ടീം ഇനത്തിലാണ് നേട്ടം

Asian Games 2026 India Clinch Team Silver In Women's Trap Shooting
Asian Games 2026x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :29 സെപ്റ്റംബർ 2026, 8:37 am IST

നഗോയ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ മറ്റൊരു വെള്ളി മെഡല്‍ കൂടി വെടിവച്ചിട്ട് ഇന്ത്യ. വനിതാ വിഭാഗം ഷൂട്ടിങ് ട്രാപ് ടീം ഇനത്തിലാണ് ഇന്ത്യ വെള്ളി നേടിയത്. 328 പോയിന്റുകള്‍ നേടിയാണ് ഇന്ത്യയുടെ വെള്ളി നേട്ടം.

നീരു ധന്‍ഡ, ആഷിമ അഹ്‌ലാവത്, മനിഷ കീര്‍ എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നീരുവാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത്. 118. ആഷിമ 106 പോയിന്റും മനിഷ 104 പോയിന്റും ടീമിനു സമ്മാനിച്ചു.

ഈയിനത്തില്‍ ചൈനീസ് താരങ്ങള്‍ക്കാണ് സ്വര്‍ണം. കുവൈറ്റിനാണ് വെങ്കലം.

4 സ്വര്‍ണം, 21 വെള്ളി, 21 വെങ്കലം മെഡലുകള്‍ ഇതുവരെ ഇന്ത്യ ഗെയിംസില്‍ നിന്നു സ്വന്തമാക്കിയിട്ടുണ്ട്. ആകെ മെഡല്‍ നേട്ടം 46.

News Now

Summary

Neeru, Manisha Kheer & Aashima Ahlawat shoot 328 points to finish 2nd in Women’s Trap Team event at Asian Games 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates