ന്യൂസിലന്‍ഡിന്റെ ലീഡ് 143 റണ്‍സ് ആയി.

India vs New Zealand 3rd Test
ജഡേജയും കോഹ് ലിയും Source by : എക്‌സ്
Last Updated :2 November 2024, 5:30 pm IST

News Now

മുംബൈ: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന് തകര്‍ച്ച. ഇനി അവശേഷിക്കുന്നത് ഒരു വിക്കറ്റ് മാത്രമാണ്. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് എന്ന നിലയിലാണ് ആതിഥേയര്‍. ഇതോടെ ന്യൂസിലന്‍ഡിന്റെ ലീഡ് 143 റണ്‍സ് ആയി.

രണ്ടാം ഇന്നിങ്‌സില്‍ വില്‍ യങ്ങാണ് ന്യൂസിലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. നൂറ് പന്തുകള്‍ നേരിട്ട യുങ് 51 റണ്‍സ് നേടി പുറത്തായി. മാറ്റ് ഹെന്റി (10) ഇഷ് സോധിയുമാണ് (എട്ട്) ഗ്ലെന്‍ ഫിലിപ്‌സ് (26), ഡെവോണ്‍ കോണ്‍വെ (22), ഡാരില്‍ മിച്ചല്‍ (21), രചിന്‍ രവീന്ദ്ര (നാല്), ടോം ബ്ലണ്ടല്‍ (നാല്), ക്യാപ്റ്റന്‍ ടോം ലാഥം (ഒന്ന്) റണ്‍സ് നേടി പുറത്തായി.

ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 263 റണ്‍സിനു പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരത്തിനു സെഞ്ച്വറി നഷ്ടമായത് നിരാശയായി. 7 ഫോറും 1 സിക്സും സഹിതം ഗില്‍ 90 റണ്‍സെടുത്തു.രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ മികച്ച ബാറ്റിങുമായി ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും കളം വാണു. ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ പന്തും 36 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ താരം മടങ്ങി. 59 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം പന്ത് 60 റണ്‍സെടുത്തു.

വാലറ്റത്ത് വാഷിങ്ടന്‍ സുന്ദര്‍ നടത്തിയ ആക്രമണ ബാറ്റിങും നിര്‍ണായകമായി. താരത്തിന്റെ മികവാണ് സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചതും ഇന്ത്യക്ക് ലീഡ് സമ്മാനിച്ചതും. 36 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം വാഷിങ്ടന്‍ സുന്ദര്‍ 38 റണ്‍സെടുത്തു പുറത്താകാതെ നിന്നു.ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി. വില്ല്യം ഓറൂര്‍ക്ക്, മാറ്റ് ഹെന്റി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.86 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ ഇന്ത്യക്ക് അതിവേഗം 4 വിക്കറ്റുകള്‍ നഷ്ടമായി.

ഇന്നലെ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ പതിവു പോലെ വേഗത്തില്‍ നഷ്ടമായിരുന്നു. 18 പന്തില്‍നിന്നും 18 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. യശസ്വി ജയ്‌സ്വാള്‍ നന്നായി കളിച്ചുതുടങ്ങിയെങ്കിലും 30 റണ്‍സിന് പുറത്തായി. ഇല്ലാത്ത റണ്‍സിനായി ഓടി വിരാട് കോഹ്ലിയും പുറത്തായി. ആറ് പന്തില്‍ നിന്ന് നാല് റണ്‍സാണ് കോഹ്ലി എടുത്തത്.ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയും നാല് വിക്കറ്റ് എടുത്ത വാഷിങ്ടന്‍ സുന്ദറുമാണ് ന്യൂസിലന്‍ഡിനെ ആദ്യദിനത്തില്‍ തന്നെ ഓള്‍ഔട്ട് ആക്കിയത്.

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തന്ത്രത്തില്‍ വീണതോടെ ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്‍തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്‍ യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്തത്.ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ (നാല്), ടോം ലാതം (28), രചിന്‍ രവീന്ദ്ര (അഞ്ച്), ടോം ബ്ലന്‍ഡല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്‍ (ഏഴ്) റണ്‍സുമായി പുറത്തായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates